• പാലക്കാട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതിൽ മീനാക്ഷി അമ്മാൾ (74) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. ജില്ലാ ആശുപത്രിയിൽകോവിഡ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. സാംപിൾ പരിശോധനയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. 


    പ്രമേഹ സംബന്ധമായ അസുഖത്തെത്തുടർന്നാണ് ചെന്നൈയിൽ നിന്നെത്തിയ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ചെന്നൈയിൽ മകനോടൊപ്പം താമസിക്കുന്ന ഇവർ കഴിഞ്ഞ 25നാണ് നാട്ടിലെത്തിയത്. 29നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മൃതദേഹം സംസ്കരിക്കും.



  • എരുമേലി : കൊരട്ടി പാലത്തിന്‍റെ സമീപത്തുള്ള  ബിവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങുവാൻ എത്തിയ വയോധികൻ തൊട്ടടുത്തുള്ള മണിമലയാറ്റിൽ തെന്നിവീണ് ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. എരുമേലി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന  വയലുങ്കൽ തോമസ് (ബേബി - 65) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ കൊരട്ടി ബിവറേജ് ഔട്ട്‌ ലെറ്റിന് സമീപത്തെ കടവിലാണ് അപകടം നടന്നത്. 


    കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സും നാട്ടുകാരും  സംയുക്തമായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയതിനൊടുവിൽ കാരിത്തോട് ഭാഗത്ത്‌  മണിമലയാറിൽ നിന്നും  ഉച്ചയോടെ മൃതദേഹം  കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കരിങ്കല്ലുമൂഴി മലങ്കര കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും. ഭാര്യ ഏലിയാമ്മ. മക്കൾ വർഗീസ്, കത്രീനാമ്മ, അനു. മരുമക്കൾ - ത്രേസ്യാമ്മ, റോയി ചേനപ്പാടി, ഡിജി ചാരുവേലി


  • കോഴി​ക്കോ​ട്: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. യു​വ​തി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ അ​ർ​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മേ​യ് 20നാ​ണ് യു​വ​തി ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ​ത്.



  • കോഴിക്കോട്: കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മാവൂർ സ്വദേശി സുലേഖ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 20നാണ് റിയാദിൽ നിന്നെത്തിയത്. ഹൃ​​​ദ്രോ​​​ഗ​​​വും ക​​​ടു​​​ത്ത ര​​​ക്ത​​​സ​​​മ്മ​​​ർ​​ദ​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 


    രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 10 ആയി.



  • മുംബൈ: തെന്നിന്ത്യൻ താരം ഖുഷ്ബുവിന്‍റെ ബന്ധു കോവിഡ് 19 ബാധിച്ച് മുംബൈയിൽ മരിച്ചു. ഖുഷ്ബു തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഖുഷ്ബുവിന്‍റെ സഹോദരന്‍റെ ഭാര്യയുടെ ബന്ധുവാണ് മരിച്ചത്. മരണത്തിൽ സിനിമാ രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. 


    ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. 62, 228 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 2,098 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
    അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. 24 മണിക്കൂറിനിടെ 193 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരണസംഖ്യ 5164 ആയി.



  • ആലപ്പുഴ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യ് (38) ആ​ണ് മ​രി​ച്ച​ത്. 


    അ​ബു​ദാ​ബി​യി​ൽ​നി​ന്ന് എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വൈ​കി​ട്ടോ​ടെ മാ​ത്ര​മേ ല​ഭി​ക്കൂ. 



  • റായ്പുർ: ഛത്തീസ്‌ഗഡിന്‍റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച



  • കൽപറ്റ: മുൻ കേന്ദ്ര - സംസ്ഥാന മന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം കൽപറ്റയിൽ നടക്കും. 


    1996ലും 2004ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തി. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ആണ്. 2016 - 2017 കാലഘട്ടത്തില്‍ യു.ഡി.എഫിന്‍റെ പ്രതിനിധിയായി ജനതാദളില്‍ നിന്നും രാജ്യസഭാംഗമായിരുന്നു. പിന്നീട് രാജി വെച്ചു. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റും ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവുമാണ്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായിരുന്നു.  മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 


    പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ (ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).


    ഹൈമവതഭൂവിൽ (2010ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും 2016ലെ മൂർത്തീദേവി പുരസ്കാരത്തിനും അര്‍ഹമായി), സ്മൃതിചിത്രങ്ങൾ, ആമസോണും കുറേ വ്യാകുലതകളും (2002ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി), ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര (ഓടക്കുഴൽ പുരസ്കാരത്തിന് അര്‍ഹമായി), ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.


    ഓടക്കുഴൽ പുരസ്കാരം, സി. അച്യുതമേനോൻ പുരസ്കാരം, ജി. സ്‌മാരക പുരസ്കാരം, നാലപ്പാടൻ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം, എം.ഇ.എസ്‌. എക്‌സലെൻസ്‌ പുരസ്കാരം, സി.എച്ച്‌. മുഹമ്മദ്‌കോയ സ്മാരക പുരസ്കാരം, ദുബായ്‌ കൈരളി കലാ കേന്ദ്ര പുരസ്കാരം, ഭാരത്‌ സൂര്യ പുരസ്കാരം, സി.ബി. കുമാർ എൻഡോവ്‌മെന്റ്‌ ദർശൻ കൾച്ചറൽ പുരസ്കാരം, കൊടുപുന്ന സ്മാരക പുരസ്കാരം, വയലാർ അവാർഡ് (2008), വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജന്മശദാബ്ദി അവാർഡ് (2009), കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2013), മൂർത്തീദേവി പുരസ്കാരം (2016) എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.



  • കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന  മലയാളി വീട്ടമ്മ മരണമടഞ്ഞു.  തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരണമടഞ്ഞത്‌. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് കുറച്ച്‌ ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തിൽ കുടുംബാംഗമാണ് ഇവർ. ഏക മകൾ ദിവ്യ. മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം വൈകിട്ട് സുലൈബിക്കാത്ത് സെമിത്തേരിയിൽ  സംംസ്കരിക്കും



  • കുവൈറ്റ്‌ സിറ്റി : കൊല്ലം കരുനാഗപള്ളി അത്തിനാട്‌ കാട്ടി കടവ്‌ കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) കുവൈറ്റില്‍ അന്തരിച്ചു‌. ഫിന്താസിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ്‌  മരണമടയുകയായിരുന്നു. ഗൾഫ്‌ എഞ്ചിനീയറിംഗ്‌ കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു.  നന്ദലത്ത്‌ ജനാർദ്ദനന്‍റെയും സതിയമ്മയുടെയും മകനാണ്. ഭാര്യ: വിജി, മകൻ: ദേവ ദർശ്ശൻ. 



  • ഏറ്റുമാനൂർ: തെക്കേനടയിലെ സതീഷ് ഇൻഡസ്ട്രീസ് ഉടമയും ശ്രീ മാരിയമ്മൻ കോവിലിലെ മുൻ ക്ഷേത്ര കോമരവുമായ ഏറ്റുമാനൂർ കിഴക്കേനട അരവിന്ദം വീട്ടിൽ എ.സതീഷ് (47) അന്തരിച്ചു. സതീഷ് ഭവനിൽ (തുണ്ടിപറമ്പ്) പരേതനായ റ്റി.കെ.അയ്യപ്പൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്. ഭാര്യ: - മഞ്ജു രാജൻ, മക്കൾ:- അരവിന്ദ്, അർച്ചന. സഹോദരങ്ങൾ: സുരേഷ്, രമേഷ്. ഏറ്റുമാനൂർ മഹാദേവക്ഷേത്രം, വെട്ടിമുകൾ  സെന്റ്.മേരീസ് ദേവാലയം തുടങ്ങി നിരവധി ആരാധനാലയങ്ങളിൽ ട്രസ്സ് വർക്ക് നടത്തിയിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച പകൽ 2 ന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.


  • കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആസിയ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.


    ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ പല വിധത്തിലുള്ള അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് ഡിഎംഒയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഹൈ റിസ്‌ക്ക് വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

    മെയ് 20 നാണ് ആസിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാഡീസംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ട് തവണയാണ് ആശുപത്രിയില്‍ പോയിരുന്നത്. തലശേരി സഹകരണ ആശുപത്രിയിലും കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലും നാഡീസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയുന്നു. മെയ് 12 മുതല്‍ 17 വരെ തലശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.


    നാഡീസംബന്ധമായ അസുഖങ്ങള്‍ക്കായിരുന്നു ചികിത്സ തേടിയിരുന്നത്. 17 ന് വീട്ടില്‍ എത്തുകയും 18 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ചെയ്തു. ഇവിടെ എത്തിയപ്പോള്‍ തന്നെ നിമോണിയ അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലത്തിലാണ് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.




  • കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സ്വദേശി ചെറിയ തോപ്പിൽ സാദിഖ്‌ (49), തൃശൂർ വടനാപള്ളി കൊരട്ടി പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ( 65) എന്നിവരാണു ഇന്ന് മരണമടഞ്ഞത്‌.

    കോവിഡ്‌ ബാധയെ തുടർന്ന്  സാദിഖ്‌ അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറാണു സാദിഖ്‌.  ഭാര്യ സറീന. രണ്ടു മക്കളുണ്ട്‌. തയ്യൽ ജീവനക്കാരനാണു മരിച്ച്‌ ഹസ്ബുല്ല. ഭാര്യ ഷെരീഫ.



  • കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത്‌ ജൈസൺ വില്ലയിലെ അന്നമ്മ ചാക്കോ (59) ആണു ഇന്ന് ഉച്ചക്ക്‌ മരണമടഞ്ഞത്‌. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണു. പിതാവ്:‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌. മക്കള്‍:  സാറ ടെൺസൺ , തോമസ്‌ ജേക്കബ്‌ (ഇരുവരും കുവൈറ്റ്). മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.



  • കോട്ടയം: മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ  (85) അന്തരിച്ചു. സംസ്കാരം നാളെ 12 ന് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ പരേതയായ സാലമ്മ.



  • ദില്ലി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45ന് സഫ്ദർജങ് ആശുപത്രിയിലായിരുന്നു മരണം. ഡൽഹി കൽര ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: സനിൽ കുമാർ(മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥൻ). മക്കൾ: അഖിൽ, ഭാഗ്യ.  



  • കണ്ണൂർ: മാടായിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. റിബിന്‍ ബാബു (18) വാണ് മരിച്ചത്. റിബിന്‍റെ ആദ്യത്തെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്ന് പ്രാഥമികവിവരം. ചെന്നൈയില്‍ നിന്നുവന്ന റിബിന്‍ പഞ്ചായത്ത് ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. പനിയും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലാക്കുകയായിരുന്നു. സംസ്കാരം സ്രവപരിശോധനയ്ക്കുശേഷം.



  • കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ചികിൽസയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായില്‍നിന്ന് അർബുദ ചികിൽസയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭർത്താവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. 


  • അബു​ദാ​ബി: ഗ​ള്‍ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മൂ​ന്നു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ല്‍ ര​ണ്ടു പേ​രും കു​വൈ​ത്തി​ല്‍ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ സ്വ​ദേി ഫി​റോ​സ് ഖാ​ന്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ബു​ദാ​ബി​യി​ല്‍ മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി ബ​ദ​റു​ല്‍ മു​നീ​ര്‍ കു​വൈ​ത്തി​ലും മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ഗ​ള്‍​ഫി​ല്‍ മ​രി​ച്ച​ മലയാളികളുടെ എ​ണ്ണം 107 ആ​യി



  • ഏറ്റുമാനൂർ: ശക്തിനഗർ സായ് റോഡിൽ കൃഷ്ണൻ കോവിലിനു സമീപം കൃഷ്ണനിവാസിൽ അംബുജാക്ഷിയമ്മയുടെ മകൻ ജയൻ കെ.പി. (44) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പില്‍



  • ഏറ്റുമാനൂർ: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വള്ളിക്കാട് തുരുത്തുവയലിൽ റ്റി.ജെ.ജോസഫ് (കുട്ടപ്പൻ-86) അന്തരിച്ചു. ഭാര്യ കുമരകം ചിറയിൽ ആലീസ് ജോസഫ്. മക്കൾ: ജയ, ഷാജി (ദുബായ്). മരുമക്കൾ: സജി പെരുമ്പളത്ത് ശ്ശേരിൽ, ജോസി കുടുന്തനാകുഴി. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന്.

  • റി​യാ​ദ്: സൗ​ദി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തി​രൂ​ർ ബീ​രാ​ഞ്ചി​റ സ്വ​ദേ​ശി സു​ലൈ​മാ​ൻ (48) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്. ഗ്രോ​സ​റി ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ത്തു​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നു ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി വ​ന്ന​ത്.



  • ദമ്മാം:  കോവിഡ്​ ബാധിച്ച്​ മലയാളി ദമ്മാമിൽ മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം. 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. റസ്​റ്റോറൻറ്​ ജീവനക്കാരനാണ്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും.



  • റിയാദ്: കോവിഡ് പോസിറ്റീവാണെന്ന് പരിശോധന ഫലം ലഭിച്ച നഴ്‌സ് റിയാദിൽ മരിച്ചു. റിയാദിലെ ഓൾഡ് സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് 937ൽ വിളിച്ച് അറിയിച്ചെങ്കിലും അവരെത്തും മുമ്പേ മരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന് പരിശോധന ഫലം വന്നത്. തോമസ് മാത്യു ആണ് ഭർത്താവ്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്

  • കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാ​സ​ർ​കോ​ട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മൂ​പ്പ​ൻ​റ​ക​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (60), കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ർ സ്വ​ദേ​ശി ടി.​സി.​അ​ബ്ദു​ൽ അ​ഷ്റ​ഫ് (55), പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്‌ സ്വ​ദേ​ശി വി​ജ​യ ഗോ​പാ​ൽ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
    കു​വൈ​ത്ത് കെ​എം​സി​സി അം​ഗ​മാ​ണ് അ​ബ്ദു​റ​ഹ്മാ​ൻ. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​വൈ​ത്ത് പേ​ൾ കാ​റ്റ​റിം​ഗ് ക​മ്പ​നി​യി​ൽ ഷെ​ഫ് ആ​യി​രു​ന്നു. ഭാ​ര്യ: ലൈ​ല. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 
    കൊ​ല്ല​ങ്കോ​ട്‌ ശ്രീ​ജ​യി​ൽ വി​ജ​യ ഗോ​പാ​ൽ മു​ബാ​റ​ക്‌ അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റ്‌ മെ​റ്റ​ൽ പൈ​പ്പ്‌ ഇ​ൻ​ഡ​സ്ട്രീ​സ്‌ ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ണ്ട്രോ​ള​റാ​യി​രു​ന്നു. ഇ​ദ്ദേ​ഹം 40 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ഡോ. ​അ​ജ​യ​ൻ, സ​ഞ്ച​യ​ൻ(​ന്യൂ​സി​ലാ​ൻ​ഡ്‌).
    കു​വൈ​ത്ത് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ കൗ​ൺ​സി​ല​റാ​ണ് അ​ബ്ദു​ൽ അ​ഷ്റ​ഫ്. അ​മീ​രി ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടാ​ഴ്ച്ച​യോ​ള​മാ​യി അ​മീ​രി ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ:​താ​ഹി​റ, മ​ക​ൻ:​ജു​നൈ​ദ്.

  • ഷാ​ർ​ജ: കോ​വി​ഡ് ബാ​ധി​ച്ചു ഷാ​ർ​ജ​യി​ൽ ക​ത്തോ​ലി​ക്ക വൈ​ദി​ക​ൻ മ​രി​ച്ചു. ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ സ്പി​രി​ച്ച​ൽ ഡ​യ​ക്ട​ർ ഫാ.​യൂ​സ​ഫ് സ​മി യൂ​സ​ഫ് (63)ആ​ണ് മ​രി​ച്ച​ത്. ല​ബ​നീ​സ് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​പ്പു​ച്ചി​ൻ സ​ഭാം​ഗ​മാ​ണ്. കു​റെ ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഈ ​ദേ​വാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ചി​ല മ​ല​യാ​ളി വൈ​ദി​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു.



  • ഉഴവൂർ : കോട്ടയം അതിരൂപതാ മെട്രോപൊളിറ്റൻ ആർച്ചു  ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെ  മാതൃ സഹോദരൻ  കെ.കെ  എബ്രഹാം കൈപ്പാറേട്ടിന്‍റെ  (കെ. എസ്. ആർ. ടി. സി മുൻ എടിഓ) ഭാര്യ റോസമ്മ (78 - റിട്ടയേർഡ് വില്ലേജ് ഓഫിസർ)  ഡങ്കിപ്പനി ബാധിച്ചു മരിച്ചു. ക്നാനായ സുറിയാനി അൽമായ വിശ്വാസ സമിതി മുൻ പ്രസിഡന്‍റ് പരേതനായ ഗീവർഗ്ഗീസ് പുളിക്കന്‍റെ  മകളാണ്. വെള്ളിലപ്പള്ളി,  രാമപുരം, വള്ളിച്ചിറ,  കുറിച്ചിത്താനം വില്ലേജുകളിൽ ഓഫിസറായി ചുമതല വഹിച്ചിട്ടുണ്ട്. ഡങ്കിപ്പനി സ്ഥീരീകരിച്ച് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതോടെ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. 


    മക്കൾ: മുൻ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു കൈപ്പാറേടൻ, ബീനാ ഷെറി (വനിതാ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉഴവൂർ), ഡോ. ബെന്നി കൈപ്പാറേടൻ (സീനിയർ സയൻറിസ്റ്റ്  & അസ്സോസിയേറ്റ് പ്രൊഫസ്സർ, ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ, ഹൂസ്റ്റൻ, യുഎസ്എ), ബിന്ദു ബിജു (സൗദി അറേബ്യ), പരേതനായ ബിനോയ്. മരുമക്കൾ : സിപിഐ നേതാവ് സിസിലി കൈപ്പാറേടൻ, ഷെറി മാത്യു വെട്ടുകല്ലേൽ  (സിപിഎം ഉഴവൂർ ലോക്കൽ സെക്രട്ടറി), മെജു (കാവിൽ, കൈപ്പുഴ - യുഎസ്എ), ബിജു (ചാഴിശ്ശേരിൽ കിടങ്ങൂർ - സൗദി അറേബ്യ). സംസ്കാരം മെയ്‌ 23ന്  രാവിലെ 11 മണിക്ക്  വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം  ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ  മൂലക്കാട്ട്  മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടക്കും.  


  • ലണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​തു​പ്പ​ടി​ക്ക​ടു​ത്തു കാ​ക്ക​വ​യ​ൽ ഇ​ട​ശേ​രി​പ്പ​റ​ന്പി​ൽ സ്റ്റാ​ൻ​ലി സി​റി​യ​ക് (49)ആ​ണ് മ​രി​ച്ച​ത്. പ​തി​നാ​റു വ​ർ​ഷ​മാ​യി ലീ​ഡ്സി​ന​ടു​ത്ത് പോ​ന്‍റി​ഫ്രാ​ക്ടി​ലെ നോ​ട്ടിം​ഗ്‌​ലി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ഞ്ജ​ലി. ഇ​തോ​ടെ ബ്രി​ട്ട​നി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം പ​തി​നാ​ലാ​യി



  • ചെന്നൈ:  തമിഴ്‌‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ വരദരാജൻ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലായിരുന്നു അന്ത്യം. 1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഐ എം അംഗമായി. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി. കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.



  • ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ തുടർന്നിരുന്നത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ബിഷപ്പ് ഓക്ക്‍ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ. സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. ഏകമകൻ വരുൺ. പത്തനംതിട്ടയിൽ നിന്ന് വ‌ർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെത്തി അവിടെ സ്ഥിരതാമസമാണ് ഡോ. പൂർണിമയുടെ കുടുംബം.



  • കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബൈയിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ചൊവ്വാഴ്​ച പുലർച്ചെയായിരുന്നു മരണം. ദീർഘകാലമായി ദുബൈയിൽ വർക്​ ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്​കാരം ദുബൈയിൽ നടക്കും. ഭാര്യ: വിജിത. മക്കൾ: ധനജയ്, മഹീന്ദ്രൻ



  • കു​വൈ​റ്റ്: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ലെ കൊ​വി​ഡ് ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി പ്രി​ൻ​സ് ജോ​സ​ഫ് മാ​ത്യു (33) ആ​ണ് മ​രി​ച്ച​ത്. 



  • ഏറ്റുമാനുർ: വൈദ്യുതാഘാതമേറ്റ് കാറ്ററിംഗ് സ്ഥാപനമുടമ മരിച്ചു. മാടപ്പാട് തുണ്ടത്തില്‍ പരേതനായ ദാമോദരന്‍നായരുടെയും ശാന്തമ്മയുടെയും മകനും 'അമ്മ കാറ്ററിംഗ്' ഉടമയുമായ ബിനോയ്മോന്‍ ഡി (വിനോദ് - 51) ആണ് മരിച്ചത്.  ഭാര്യ: കടപ്പൂര് സരസ്വതിമന്ദിരത്തില്‍ ശോഭനകുമാരി. മക്കള്‍: അനന്തു (എജെകെ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്, കോയമ്പത്തൂര്‍), അശ്വിന്‍ (പാലാ പോളിടെക്നിക് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പ്രദീപ്കുമാര്‍, ദിലീപ്കുമാര്‍. സംസ്കാരം നാളെ 2ന് വീട്ടുവളപ്പില്‍.




  •    

    റിയാദ്​: കോവിഡ്​ ബാധിച്ച്​ റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43) ശുമൈസി ആശുപത്രിയിൽ വെള്ളിയാഴ്​ച വൈകീട്ടാണ്​​ മരിച്ചത്​. റിയാദ്​ അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു.


    മൂന്നാഴ്ച മുമ്പാണ്​ ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തീവ്രപരിചരണ വിഭാഗത്തിൽ വെ​ന്റിലേറ്ററിൽ കഴിയുകയായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ശരീഫയാണ്​ മാതാവ്​. ഭാര്യ: സജ്‌ന. 10ാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിന്‍ ശരീഫ്, ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

  • വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി സ്വ​ദേ​ശി മ​ണ​ലേ​ത്ത് പൗ​വ്വ​ത്തി​ൽ പ​ടി​ക്ക​ൽ തോ​മ​സ് ഏ​ബ്രാ​ഹ​മാ​ണ് മ​രി​ച്ച​ത്.



  • കു​വൈ​ത്ത്: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പു​ത്തൂ​ര്‍​മ​ഠം മീ​ത്ത​ല്‍ പ​റ​മ്പ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം(57) ആ​ണ് മ​രി​ച്ച​ത്. കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. 


    കി​ച്ച​ണ്‍ ക​ബോ​ര്‍​ഡ് ക​മ്പ​നി​യി​ല്‍ സ്റ്റോ​ര്‍ കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം. രോ​ഗം ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 
    അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മിന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക്ക​രി​ക്കും. ഭാ​ര്യ ഇ​മ്പി​ച്ചി ബീ​വി.




  • അബു​ദാ​ബി: ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് മേ​ല്‍​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​ര്‍(56) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി മ​ഫ്‌​റ​ഖ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​​രു​ന്നു മു​ഹ​മ്മ​ദ് ന​സീ​ര്‍. 


    യു​എ​ഇ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​മ്പ​തു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 50 ആ​യി.



  • കോട്ടയം : ജോലി തേടി കുവൈറ്റില്‍ എത്തിയ കോട്ടയം സ്വദേശിനി മരിച്ച നിലയില്‍. പാറമ്പുഴ സംക്രാന്തി മാമ്മൂട് തെക്കനായില്‍ സുമി (37) ആണ് കുവൈറ്റില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മെയ് രണ്ടിന് മരിച്ച നിലയില്‍ ഇവരെ കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്കിലും പെട്ടെന്നുണ്ടായ മരണത്തില്‍ അസ്വാഭാവികതയും ആരോപിക്കപ്പെടുന്നുണ്ട്. 


    ആറ് മാസം മുന്‍പാണ് ഹോം നേഴ്‌സായി സുമി കുവൈറ്റിലെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളുണ്ട്. സാമ്പത്തികസ്ഥിതി പരിതാപകരമായതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. എന്നാല്‍ ജോലി ലഭിക്കാതെ മാസങ്ങളായി ഇവര്‍ എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് വിവരം. എംബസിയില്‍ നിന്നാണ് സുമിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ സഹായം തേടുകയാണ്.



  • അബുദാബി: യുഎഇയിൽ ഒരു മലയാളി കൂടി കോവി‍‍ഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ജേക്കബ് പനയാറ (ഷാജി - 44) ആണു മരിച്ചത്.



  • അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​രൂ​ർ താ​നൂ​ർ സ്വ​ദേ​ശി ക​മാ​ലു​ദ്ദീ​ൻ കു​ള​ത്തു​വ​ട്ടി​ലാ​ണ് മ​രി​ച്ച​ത്. ദു​ബാ​യി അ​ൽ ബ​റാ​ഹ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല് മ​ല​യാ​ളി​ക​ളാ​ണ് യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 44 ആ​യി