
കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി കെപിഓഎ ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. ഹൃദയസ്തഭനം മൂലമായിരുന്നു മരണം. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.
സഹപ്രവർത്തകന്‍റെ മരണത്തിൽ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ടാണ് കെപിഓഎയുടെ പ്രസ്താവന. അജിതന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പൊലീസ് മേധാവിയും എല്ലാം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഡോക്ടര്‍മാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. രക്ഷപ്പെടുത്താൻ പരമാവധി ശ്രമങ്ങൾ നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ ഉദ്യോഗസ്ഥന്‍റെ കുടുംബത്തോടൊപ്പം പൊലീസ് സംഘടനകളും ഡിപ്പാർട്മെന്‍റും സർക്കാരും ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.
































