13 March, 2019 10:35:37 AM
തുഷാര്‍ മത്സരിച്ചാല്‍ യോഗം ഭാരവാഹിത്വം രാജിവെക്കണം; പ്രചാരണത്തിന് ഇറങ്ങില്ല - വെള്ളാപ്പള്ളി
വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നാല്‍ ആറുനിലയില്‍ പൊട്ടും; ആരിഫ് തൊറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോവും

ആലപ്പുഴ : എസ്‌എന്‍ഡിപി യോഗം ഭാരവാഹികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഥവാ മത്സരിക്കാന്‍ ഇറങ്ങിയാല്‍ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ മത്സരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നാല്‍ ആറുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വേണുഗോപാല്‍ പേടിച്ചാണ് ആലപ്പുഴയില്‍നിന്ന് പിന്മാറിയത്. ആലപ്പുഴയില്‍ എ.എം.ആരിഫ് തൊറ്റാല്‍ തലമൊട്ടയടിച്ച് കാശിക്ക് പോവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആത്മഹത്യയ്ക്കായാണ് അടൂര്‍ പ്രകാശ് മത്സരിക്കാന്‍ വരുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
                                
                                        



