14 March, 2019 10:17:09 PM


അയ്യപ്പന്‍റെ ചിത്രമുള്ള നോട്ടീസ്; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ഇടതുമുന്നണി പരാതി നല്‍കി



തിരുവനന്തപുരം: ദൈവങ്ങളുടെ പടം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശത്തിന് പിന്നാലെ ശബരിമല അയ്യപ്പന്‍റെ ചിത്രവുമായി തിരുവനന്തപുരത്ത് നോട്ടീസ്. വിശ്വാസികളുടെ കാണിക്കപണം ഉപയോഗിച്ച് വിശ്വാസം തകർക്കാൻ കേസ് കളിച്ച സർക്കാരിന് കോൺഗ്രസ് രഹസ്യപിന്തുണ നൽകിയെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.  ശബരിമല കർമ്മ സമിതിയുടെ പേരില്‍ ഇടതു-വലത് മുന്നണികളുടെ തട്ടിപ്പ് തിരിച്ചറിയണമെന്ന് ആഹ്വാനമുളള  അയ്യപ്പന്‍റെ പടത്തോടുകൂടിയ നോട്ടീസിനെതിരെ ഇടതുമുന്നണി പരാതി നൽകി.


വിശ്വാസത്തെ തകർക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം തുടരുകയാണെന്ന് കുറ്റപ്പെടുത്തുന്ന നോട്ടീസ്, കോടതി വിധിയുടെ മറവിൽ യുവതികളെ ശബരിമലയിൽ നിർബന്ധമായും കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിക്കുന്നു. ഇത് പഴയ നോട്ടീസാണെന്നാണ് ബിജെപിയുടെ വിശദീകരണം. പഴയ നോട്ടീസാണെങ്കിൽ കടന്നുപോയ ആറ് മാസക്കാലമെന്ന് നോട്ടീസിൽ പറയുന്നതെന്തുകൊണ്ട് എന്നാണ് സിപിഎമ്മിന്‍റെ മറുചോദ്യം. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടുതമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K