31 August, 2019 09:07:06 AM


കൊങ്കന്‍ റെയില്‍പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ; ട്രയല്‍റണ്ണിന് ശേഷമേ തുറക്കൂ; പാത അടഞ്ഞിട്ട് ഇത് എട്ടാം ദിവസം


uploads/news/2019/08/333298/rail.jpg


കാസര്‍കോട് : പാളത്തിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മംഗലാപുരം കുലശേഖര റെയില്‍പാതയില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും റെയില്‍വേ വ്യക്തമാക്കി.

രാവിലെ 11 മണിയോടെ ട്രയര്‍ റണ്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുമെന്ന പ്രതീക്ഷയാണ് റെയില്‍വേയ്ക്കുള്ളത്. ഇന്ന് രാവിലെ ആറു മണിയോടെ ഇതുവഴി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി മഴ പെയ്തതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതി വഴിയിലാണ്.

റെയില്‍വേപാത ബലപ്പെടുത്തുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട ലോകമാന്യ തിലക് എക്‌സ്പ്രസ് മംഗലാപുരത്ത് എത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K