16 May, 2024 06:44:53 PM
മണിമലയാറ്റിൽ ഒഴുക്കിൽപെട്ട വിദ്യാർഥിക്കായി തിരച്ചിൽ
മണിമല: മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിക്കായി തിരച്ചിൽ. മണിമല കോത്തലപ്പടി സ്വദേശിയായ വിദ്യാർത്ഥിയെയാണ് കാണാതായത്. മണിമല മൂലേപ്ലാവ് കടവിൽ 3 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെടുകയായിരുന്നു . കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തുന്നു