01 September, 2019 09:19:08 PM


പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി; ചിഹ്നം ഇപ്പോഴും പ്രതിസന്ധിയില്‍



കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​മാ​ണു ജോ​സ് ടോം. ​ഇ​തു സം​ബ​ന്ധി​ച്ച ഔദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷ​മു​ണ്ടാ​കും. യു​ഡി​എ​ഫ് ഉ​പ​സ​മി​തി കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ൽ പി.​ജെ. ജോ​സ​ഫ്, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ജോ​യി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. നി​ഷ ജോ​സ് കെ.​മാ​ണി​യെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചാ​ൽ ജോ​സ​ഫ് വി​ഭാ​ഗം വേ​റേ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു നേ​താ​ക്ക​ളെ അ​റി​യി​ച്ച​താ​യാ​ണു സൂ​ച​ന. 


ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ കു​ടും​ബ​ത്തി​ൽ​നി​ന്ന് ആ​രും സ്ഥാ​നാ​ർ​ഥി​യാ​യി വ​രേ​ണ്ടെ​ന്നു ജോ​സ് കെ. ​മാ​ണി നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി, സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ പാ​ർ​ട്ടി നി​യോ​ഗി​ച്ച ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി അ​റി​യി​ച്ചു. ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന പി.​ജെ. ജോ​സ​ഫി​ന്‍റെ ഭീ​ഷ​ണി​യാ​ണു ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തി​ന്‍റെ നി​ഷ​യി​ൽ​നി​ന്നു​ള്ള പി​ൻ​മാ​റ്റ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു വ​രെ നി​ഷ​യു​ടെ പേ​രു മാ​ത്ര​മാ​ണു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജോ​സ​ഫ് നി​ല​പാ​ടു പ​ര​സ്യ​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​തോ​ടെ നി​ഷ​യു​ടെ പേ​രു മാ​റ്റി ജോ​സ് ടോ​മി​ന്‍റെ പേ​ര് യു​ഡി​എ​ഫി​ലേ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം. 


നി​ഷ ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ടു ജോ​സ​ഫ് നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പാ​ലാ​യി​ൽ വി​ജ​യ​സാ​ധ്യ​ത​യും സ്വീ​കാ​ര്യ​ത​യു​മാ​ണു പ്ര​ധാ​ന​മെ​ന്നും ആ​രെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്താ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ സ്വ​രം ക​ടു​പ്പി​ച്ച് ജോ​സ് കെ. ​മാ​ണി രം​ഗ​ത്തെ​ത്തി. ജോ​സ​ഫ് ക​ടും​പി​ടു​ത്തം തു​ട​ർ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ ര​ണ്ടി​ല ചി​ഹ്നം വേ​ണ്ടെ​ന്നു​വ​യ്ക്കു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​രു​പ​ക്ഷ​ത്തെ​യും ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് നി​ഷ​യെ പി​ൻ​വ​ലി​ക്കാ​ൻ ജോ​സ് കെ. ​മാ​ണി ത​യാ​റാ​യ​തെ​ന്നാ​ണു വി​വ​രം.


ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഗത്യന്തരമില്ലാതെ അംഗീകരിച്ചെങ്കിലും പൂര്‍ണമായും പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറല്ലെന്നാണ് സൂചന. ചിഹ്നത്തെ സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു, യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ജോസഫ് പറഞ്ഞത്. എന്നാല്‍, ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് ജോസ് ടോം പ്രഖ്യാപിച്ചതോടെ ജോസഫ് നിലപാട് കടുപ്പിച്ചു. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ ആ പ്രശ്നം ഉദിക്കുന്നില്ലെന്നാണ്  പി ജെ ജോസഫ് ഇപ്പോള്‍ പറയുന്നത്. രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന് നിര്‍ബന്ധമില്ലെന്നാണ് ജോസ് ടോം പറഞ്ഞത്. ചിഹ്നത്തിന്‍റെ കാര്യം യുഡിഎഫ് തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി  മത്സരിക്കാനും തയ്യാറാണെന്നാണ് ജോസ് ടോം പുലിക്കുന്നേൽ പറഞ്ഞത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K