26 September, 2019 04:27:44 PM


പി​റ​വം വലിയപ​ള്ളി ജി​ല്ലാ ക​ള​ക്ട​ർ ഏ​റ്റെ​ടു​ത്തു

പി​റ​വം: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന പി​റ​വം വ​ലി​യ പ​ള്ളി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഏ​റ്റെ​ടു​ത്തു. പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധി​ച്ച യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ശേ​ഷ​മാ​ണ് ക​ള​ക്ട​ർ പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. 

പ​ള്ളി​യു​ടെ താ​ക്കോ​ൽ വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ചെ​യ്തു. കോ​ട​തി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​ന്ന് കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ക​ള​ക്ട​ർ ന​ന്ദി പ​റ​ഞ്ഞു.

പ​ള്ളി​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​റ​വം പ​ള്ളി​യി​ലെ​ത്തി​യ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നെ​തി​രെ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കോ​ട​തി അ​റ​സ്റ്റു ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K