29 September, 2019 10:25:16 PM


ഫിലിം, കര്‍ട്ടന്‍ - വാഹനപരിശോധന കര്‍ശനമാക്കുന്നു


കാക്കനാട് - വാഹനങ്ങളുടെ ഗ്ലാസില്‍ ഫിലിം പതിപ്പിക്കുന്നതിനും കാഴ്ച്ച മറക്കുന്ന രീതിയില്‍ കര്‍ട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടിക്ക് തുടക്കം കുറിച്ചതായി ആര്‍.ടി.ഒ (എന്‍ഫോഴ്സ്മെന്‍റ്) ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 
വാഹനങ്ങളുടെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ഗ്ലാസുകള്‍ 70 ശതമാനത്തില്‍ കുറയാതെ കാഴ്ച ലഭിക്കുന്ന വിധത്തില്‍ സുതാര്യമായിരിക്കണം. ഡോര്‍ ഗ്ലാസുകള്‍ 50 ശതമാനത്തില്‍ കുറയാതെയും കാഴ്ച്ച ലഭിക്കുന്ന തരത്തിലായിരിക്കണം. മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരമുള്ള സിഗ്നലിംഗ്, ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, റിഫ്ളക്ടറുകള്‍, റിഫ്ളക്ടീവ് ടേപ്പുകള്‍, ലാമ്പുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍ എന്നിവയും നിര്‍ബന്ധമായി ഉണ്ടായിരിക്കണം.
വിനൈയിൽ ടിന്റ് ഫിലിം ഉപയോഗിച്ച് ലൈറ്റുകളും റിഫ്ലക്ട്ടറുകളും  ആകർഷണീയമാക്കുന്നതും  അനുവദിക്കില്ല. എല്‍.ഇ.ഡി ബാര്‍ ലൈറ്റുകള്‍, എല്‍.ഇ.ഡി ഫ്ളെക്സിബിള്‍ സ്ട്രിപ്പ് ലൈറ്റുകള്‍, വാഹനത്തിന്‍റെ തനതല്ലാത്ത ഹാലജന്‍ ഡ്രൈവിംഗ് ലാമ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. 
കെഎസ്ആർടിസി, കെ യു ആർ ടി സി എന്നിവ അടക്കമുള്ള വാഹനങ്ങളിൽ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും എഴുത്തുകളും  പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K