20 October, 2019 10:44:19 AM


പാപ്പയുടെ 'ഹാര്‍ലി' ഓടും ലേലപ്പുരയിലേക്ക്; ഉഗാണ്ടയില്‍ ഉയരും സ്‌കൂളും ഓര്‍ഫനേജും

!
1 hour ago

harlley davidson

വത്തിക്കാന്‍ സിറ്റി: ഉഗാണ്ടയ്ക്കുവേണ്ടി ലേലപ്പുരയിലേക്ക് ഓടാനൊരുങ്ങി പാപ്പയുടെ സ്വന്തം ഹാര്‍ലി! ഇക്കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ് ലേലം ചെയ്യാന്‍ പോകുന്നത്. ലേല തുക ഉപയോഗിച്ച് അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ഉഗാണ്ടയില്‍ ഒരു ഓര്‍ഫനേജും സ്‌കൂളും നിര്‍മിക്കാനാണ് തീരുമാനം.

ഓസ്ട്രിയയിലെ 'ജീസസ് ബൈക്കേഴ്‌സ്' സംഘത്തിന്റെ സ്ഥാപകന്‍ ഡോ. തോമസ് ഡ്രാക്സ്ലറാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ക്ക് (മിസ്സിയോ) പണം സ്വരൂപിക്കാന്‍ ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നത്. 'ബോണ്‍ഹാംസ് ഓട്ടം സ്റ്റാഫോര്‍ടില്‍' ഈ മാസം വില്‍പ്പനക്കുവെക്കുന്ന ഹാര്‍ലിക്ക് 55,000 മുതല്‍ 110,000 ഡോളര്‍ വരെ വില ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

മുള്‍കിരീടത്തിന്റെ പകര്‍പ്പും സ്വര്‍ണം പൂശിയ കുരിശുമാണ് ഈ ബൈക്കിന്റെ സവിശേഷത. ജൂലൈയില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് ഏറ്റവും പുതിയ മോഡലായ പിയര്‍സെന്റ് വൈറ്റ് ഹാര്‍ലി, ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. ബവേറിയന്‍ ആസ്ഥാനമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ വോര്‍സ്ബര്‍ഗ് വില്ലേജാണ് 'ജീസസ് ബൈക്കേഴ്‌സു'മായി ചേര്‍ന്ന് പാപ്പയ്ക്കുവേണ്ടി ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K