14 December, 2019 03:21:57 PM


പെട്ടികളില്‍ ഫോമും ഡ്രൈ ഐസും വച്ച് 300 ചതുരശ്രയടി 'മനുഷ്യ ചര്‍മ്മം' പായ്ക്ക് ചെയ്തു..: ന്യൂസിലാന്‍ഡിന്റെ പൊള്ളല്‍ മാറ്റാന്‍ ഒഹായോ


25 mins ago

Human Skin,  New Zealand , Ohio,  Volcano Eruption

വാഷിങ്ടണ്‍: ന്യൂസിലാന്‍ഡിലെ വൈറ്റ് ദ്വീപില്‍ ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ അതിഗുരുതരമായി പൊള്ളലേറ്റവര്‍ക്കായി 'മനുഷ്യ ചര്‍മ്മം' പായ്ക്ക് ചെയ്ത് ഒഹായോ. 90 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 20 ഓളം വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലുകള്‍ മൂടാന്‍ മനുഷ്യ ചര്‍മ്മം ആവശ്യമാണെന്നിരിക്കെയാണ് ഒഹായോയില്‍ നിന്ന് 300 ചതുരശ്രയടി ചര്‍മ്മം കയറ്റിയയച്ചത്. യുഎസ് സംസ്ഥാനമായ ഒഹായോ കെറ്റെറിങ്ങിലുള്ള കമ്മ്യുണിറ്റി ടിഷ്യൂ സര്‍വീസില്‍ നിന്നാണ് 15 മനുഷ്യ ശരീരം ചുറ്റാനുള്ളത്ര 'മനുഷ്യ ചര്‍മ്മം' പായ്ക്ക് ചെയ്ത് കയറ്റിയയച്ചിരിക്കുന്നത്.

ചികിത്‌സയ്ക്കായി മനുഷ്യ ചര്‍മ്മത്തിന്റെ അപര്യാപ്തത ഉണ്ടായതോടെയാണ് താത്ക്കാലികമായി തുന്നിച്ചേര്‍ക്കാനുള്ള മനുഷ്യ ചര്‍മത്തിനായി ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള സ്‌കിന്‍ ബാങ്കുകളിലേക്ക് വിളി എത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ഇത്രയേറെ പേര്‍ ഒരുമ്മിച്ച് ചികിത്സിക്കേണ്ടി വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 1292 ചതുരശ്രയടി മനുഷ്യ ചര്‍മ്മമാണ് അമേരിക്കയിലെ വിവിധ സ്‌കിന്‍ ബാങ്കുകളില്‍ നിന്ന് ന്യൂസിലാന്‍ഡ് ആവശ്യപ്പെട്ട്. പിന്നാലെ ഇതിന്റെ കാല്‍ ഭാഗത്തോളം ഒഹായോയില്‍ നിന്ന് കയറ്റി അയയ്ക്കുകയും ചെയ്തു.

സാധാരണ പൊള്ളലേറ്റയാളുകളെ ചികിത്സിക്കുമ്പോള്‍ പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍ നിന്ന് ചര്‍മ്മം എടുത്ത് തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ 50 ശളതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റാല്‍ ഇത്തരത്തില്‍ ശരീരത്തില്‍ നിന്നു തന്നെ ചര്‍മ്മം എടുക്കാന്‍ കഴിയില്ല. തുടര്‍ന്ന് മനുഷ്യ ചര്‍മ്മം സൂക്ഷിക്കുന്ന സ്‌കിന്‍ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ ഉയരത്തിനും ശാരീരികസ്ഥിതിക്കും ആനുപാതകമായി പത്തു മുതല്‍ 20 വരെ ചതുരശ്രയടി ചര്‍മ്മമാണ ഉള്ളത്. മൃതദേഹങ്ങളില്‍ നിന്നാണ് സ്‌കിന്‍ ബാങ്കുകള്‍ ചര്‍മ്മം എടുത്ത് സൂക്ഷിക്കുന്നത്. മൃതശരീരത്തിന്റെ മുന്‍, പിന്‍ ഭാഗങ്ങളില്‍ നിന്നും തുടകളില്‍ നിന്നുമാണ് ചര്‍മം ശേഖരിക്കുന്നത്. ഏതു മൃതദേഹത്തില്‍ നിന്നെടുത്ത ചര്‍മവും ആരുടെ മുറിവുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

Human Skin,  New Zealand , Ohio,  Volcano Eruption

രോഗിയുടെ വേദന മാറ്റാനും അണുബാധ ഒഴിവാക്കാനും ജലാംശം നഷടമാകാതിരിക്കാനുമാണ് താത്ക്കാലികമായി ചര്‍മം തുന്നിച്ചേര്‍ക്കുന്നത്. തുന്നിച്ചേര്‍ത്ത ചര്‍മ്മം തനിയെ സ്വാഭാവികമായ ചര്‍മ്മം വന്ന് മൂടും. മൈനസ് 80 ഡിഗ്രി സെല്‍ഡ്യസസ് താപനിലയില്‍ ശരീതികരിച്ച് സൂക്ഷിക്കുന്ന മനുഷ്യ ചര്‍മ്മത്തിന് അഞ്ചു വര്‍ഷം വരെയാണ് കാലാവധി. ചികിത്സയ്ക്ക് മുമ്പ് ചൂടു ലായനി ഉപയോഗിച്ചാണ് ശരീരത്തിന്റെ താപനിലയിലേക്ക് എത്തിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K