15 January, 2020 11:22:44 AM


1

കോഴിക്കോട്: ദേശീയ പൌരത്വഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ബിജെപി നടത്തിയ പൊതുയോഗത്തിന് മുന്നോടിയായി കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. കുറ്റ്യാടി പട്ടണത്തിലാണ് ബിജെപി പൊതുയോഗത്തിന് മുമ്പ് കടകളടച്ചത്. 

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് കുറ്റ്യാടി പൊലീസ് സ്വമേധയാ കേസെടുത്തത്. തിങ്കളാഴ്ച കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച രാഷ്ട്രരക്ഷാസംഗത്തിന് മുന്നോടിയായാണ് കടകളടച്ചത്. അപ്രതീക്ഷിതമായ കടയടപ്പ് നിത്യേന സാധനങ്ങൾ വാങ്ങാനെത്തുന്നവരെ വലച്ചു.

അതേസമയം കുറ്റ്യാടിയിൽ രാഷ്ട്രരക്ഷാസംഗമത്തിന് മുന്നോടിയായി ബിജെപി നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 'ഓർമയുണ്ടോ ഗുജറാത്ത്' എന്ന മുദ്രാവാക്യമാണ് വിവാദമായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K