14 March, 2020 11:41:44 AM


കായലിന് കുറുകെ ട്രെയിന്‍പാളത്തില്‍ നടത്തം, വിരല്‍ മുറിച്ച് രാത്രി ഉറക്കമിളച്ച് ആരാധന ; സാത്താന്‍ ആരാധനാ ഗ്രൂപ്പ് 15 കാരനെ കെണിയില്‍ വീഴ്ത്തി, 14000 പിടുങ്ങി, ലൂസിഫര്‍ രൂപം വെയ്ക്കാന്‍ 50,000 ചോദിച്ചു...!!


29 mins ago

uploads/news/2020/03/380456/sathan-worship.jpg

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി സാത്താന്‍ ആരാധനയും പണം തട്ടലും നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. അംഗങ്ങള്‍ക്ക് മാന്ത്രിക ശക്തിയും വന്‍തോതില്‍ പണവും മറ്റും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് കുട്ടികളെ കെണിയില്‍ അകപ്പെടുത്തുകയും ജീവന്‍ പണയം വെച്ചുള്ള പരീക്ഷണങ്ങള്‍ ആവശ്യപ്പെടുകയും പണം തട്ടുകയും ചെയ്യുന്നു എന്നാണ് വിവരം. ഗ്രൂപ്പിന്റെ കെണിയില്‍ പെട്ട് 14,000 രൂപ നഷ്ടപ്പെട്ട 14 കാരനെ കൗണ്‍സിലിംഗ് നടത്തി സാത്താന്‍സേവയില്‍ നിന്നും പിന്തിരിപ്പിച്ചു.

ഇലുമിനാട്ടി മെമ്പര്‍ഷിപ്പ് ഫോറമെന്ന ഓണ്‍ലൈന്‍ ഗ്രൂപ്പാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലെ ഐസിഎസ് ഇ സ്‌കൂളിലെ പത്താം ക്‌ളാസ്സുകാരന്‍ ഗ്രൂപ്പിന്റെ കെണിയില്‍ വീണതോടെയാണ് വിവരങ്ങള്‍ പുറത്തു വന്നത്. മാന്ത്രികശക്തി കൈവരുമെന്നും ആഡംബര കാറും വീടും മാസം 50,000 ഡോളര്‍ പ്രതിഫലം നല്‍കാമെന്നുമുള്ള ഗ്രൂപ്പിന്റെ വാഗ്ദാനത്തില്‍ പയ്യന്‍ വീണു. പിതാവിന്റെ മൊബൈല്‍ഫോണില്‍ നിന്നും ഗ്രൂപ്പുമായി ബന്ധപ്പെടുകയും ചെയ്തു.

അംഗത്വഫീസായി ആദ്യം ഗ്രൂപ്പ് ആവശ്യപ്പെട്ടത് 2000 രൂപയാണ്. ഓണ്‍ലൈന്‍ വഴി പയ്യന്‍ പണമടച്ചതോടെ ഗ്രൂപ്പില്‍ നിന്നും പിന്മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് വീഡിയോ അയയ്ക്കാനായിരുന്നു ആവശ്യം. പയ്യന്‍ ഇക്കാര്യവും നിര്‍ദേശാനുസരണം ചെയ്തു. പിന്നാലെ പല നിര്‍ദേശങ്ങളുമായി കുട്ടി വിളിച്ച മൊബൈല്‍ നമ്പറില്‍ തുടരെത്തുടരെ സന്ദേശങ്ങളും സാത്താന്‍ ആരാധനാ രീതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വീഡിയോ കോളുകളായി വന്നു തുടങ്ങി.

അര്‍ദ്ധരാത്രി കായലിന് കുറുകെയുള്ള ട്രെയിന്‍പാളത്തിലൂടെ നടക്കാനായിരുന്നു ആദ്യ നിര്‍ദേശം. ആദ്യ ശ്രമം പക്ഷേ പരാജയമായി പോയി. സമീപത്തെ പള്ളിക്കരികില്‍ എത്തിയെങ്കിലും ധൈര്യം ചോര്‍ന്നുപോയി. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ അമീന്‍ എന്ന് പേരുള്ള ഒരാള്‍ സഹായത്തിനായി എത്തി. ബുള്ളറ്റില്‍ സാത്താന്റെ രൂപം പതിപ്പിച്ചയാളായിരുന്നു ഇയാള്‍. അര്‍ദ്ധരാത്രിയുള്ള ട്രെയിന്‍പാളം മറികടക്കല്‍ പരീക്ഷണത്തില്‍ ഇയാള്‍ കുട്ടിയെ സഹായിച്ചു. വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് നിര്‍ദേശപ്രകാരം രാത്രിയില്‍ ഉറക്കമില്ലാതെ ആരാധന നടത്തുകയും കൈ വിരലില്‍ മുറിവുണ്ടാക്കി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ആടിന്റെ ചോര കൊണ്ടു പ്രാര്‍ത്ഥന നടത്താനായിരുന്നു അടുത്ത നിര്‍ദേശം. തുടര്‍ന്ന് കൂട്ടുകാരനുമായി ആടിന് വേണ്ടി പലയിടത്തും തേടി നടന്നെങ്കിലൂം കിട്ടിയില്ല. ഇതിനിടയില്‍ സംഘം മറ്റൊരു 12,000 രൂപ കൂടി പയ്യനില്‍ നിന്നും വാങ്ങി. വീട്ടുകാര്‍ അറിയാതെ സ്വര്‍ണ്ണം മോഷ്ടിച്ച് ഗ്രൂപ്പിലുള്ളവര്‍ ആവശ്യപ്പെട്ട അക്കൗണ്ട് നമ്പറിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നു. കൊച്ചിയിലും കൊല്ലത്തുമുള്ള ഗ്രൂപ്പിനെ ഉപയോഗിച്ച് പ്രാര്‍ത്ഥന നടത്താന്‍ കൊല്ലത്ത് ലൂസിഫറിന് ആരാധനാലയം പണിയാനായിരുന്നു നിര്‍ദേശം. ഇവിടെ പ്രതിഷ്ഠിക്കേണ്ട സാത്താന്‍ രൂപത്തിനായി ചോദിച്ചത് 50,000 രൂപയായിരുന്നു. ഇതിനിടയില്‍ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയും പയ്യന്‍ തയ്യാറാക്കി. ഇന്റേന്‍ഷിപ്പ് എന്ന് പറഞ്ഞ് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒരുക്കും. പാസ്‌പോര്‍ട്ട് എടുക്കുകയും ചെയ്തു.

എന്നാല്‍ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെ മാതാപിതക്കള്‍ വിവരം അറിഞ്ഞു. പയ്യന്റെ സ്വഭാവത്തില്‍ വന്ന മാറ്റവും പ്രത്യേകതയും ശ്രദ്ധിച്ച അവര്‍ ഫോണ്‍ എടുക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചു. എന്നാല്‍ മറ്റൊരു ഫോണ്‍ പയ്യന്‍ ബന്ധം വീണ്ടും ആരംഭിച്ചു. എന്നാല്‍ പിന്നെയും നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ കുട്ടി ഗ്രൂപ്പില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. വധഭീഷണി ഉയരാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പരാതി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K