16 March, 2020 01:43:53 AM


1

മറുമരുന്ന് പോലും കണ്ടെത്താനാകാത്ത ഒരു മഹാമാരിക്കെതിരെ ലോകം മുഴുവൻ അതീവ ജാഗ്രതയോടെ പ്രതിരോധം തീർക്കുമ്പോൾ, അന്നന്നത്തെ അന്നത്തിന് തൊഴിലെടുക്കാൻ പോലും സാധിക്കാതെ ജീവിതം വഴിമുട്ടിനിൽക്കുന്ന ജനതയുടെ മുന്നിലൂടെ സർക്കാരിന്റെ നിർദേശങ്ങളും മുന്നറിയിപ്പുകളും മറികടന്ന് പൊതുജനാരോഗ്യത്തിനും, ക്രമാസമാധാനത്തിനും വിരുദ്ധമായി "രജിത് ആർമി " എന്നപേരിൽ ഒരുപറ്റം #നാണംകെട്ട സാമൂഹ്യവിരുദ്ധർ കൊച്ചി വീമാനത്താവളത്തിൽ നടത്തിയ തോന്ന്യാസം അങ്ങേയറ്റം ഗുരുതരവും നിയമവിരുദ്ധവുമാണ്.

അതീവ നിയന്ത്രണ മേഖലയും അതിലുപരി കൊറോണ വൈറസ് വ്യാപന സാധ്യത പ്രദേശവുമായ വിമാത്താവളത്തിൽ നടത്തിയ ആഭാസം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ട പോലീസ് വിനീത വിധേയരുടെ വേഷം കെട്ടി കാഴ്ചക്കാരായത് കൃത്യവിലോപവും അപമാനകാരവുമാണ്. സംഭവത്തിൽ അനധികൃതമായി വീമാനത്താവളത്തിൽ സമ്മേളിച്ചവർക്കെതിരെയും, ഒത്താശ ചെയ്തു നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ എടുക്കണമെന്ന് പോലീസ് മേധാവിയോട് ആവശ്യപ്പെടും.

മലയാളികളുടെ ഇതിലും വലിയൊരു സാംസ്‌കാരിക /സാമൂഹിക അപചയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

അഡ്വ ശ്രീജിത്ത് പെരുമന

അനധികൃതമായി വീമാനത്താവളത്തിലെ അതീവ നിയന്ത്രണ മേഖലയിൽ കൊറോണ നിയന്ത്രണങ്ങളും, നിരോധനങ്ങളും നിലനിൽക്കുമ്പോൾ സമ്മേളിച്ച ആളുകൾക്കെതിരെയും പരിപാടിയുടെ സംഘടകർക്കെതിരെയും, നിയമലംഘനത്തിനുള്ള സഹായങ്ങൾ ചെയ്തു നൽകുകയോ, കൃത്യവിലോപം നടത്തുകയോ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി സാമൂഹിക സുരക്ഷ നിയമ പ്രകാരവും, പീനൽ കോഡ് പ്രകാരവും, വിവിധ ആരോഗ്യ നിയമങ്ങൾ പ്രകാരവും, വിമാനത്താവള സുരക്ഷ നിയമപ്രകാരവും, കേരള പോലീസ് ആക്റ്റ് പ്രകാരവും നിയമ നടപടികൾ സ്വീകരിക്കണമെന്നും വീമാനത്താവളത്തിൽ എത്തിയ ആളുകളെ നിരീക്ഷിച്ച് കൊറോണ പരിശോധനകൾ നടത്തി ഐസൊലേഷനിൽ നിരീക്ഷണത്തിലാക്കണമെന്നും ആവശ്യപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ സഹിതം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഒപ്പം പോലീസ് ആസ്ഥാനത്ത് ഫോണിലൂടെയും ഇക്കാര്യത്തിൽ പരാതി അറിയിക്കുകയും നടപടികൾ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

അഡ്വ ശ്രീജിത്ത്‌ പെരുമന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K