16 April, 2020 01:37:43 PM


റെഡ് സോണിൽ നാലു ജില്ലകൾ മാത്രം; ഇളവ് 20ന് ശേഷം

തിരുവനന്തപുരം: ലോക്ക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകൾക്കാണ് ഇളവ് നൽകുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിർദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. 20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു.


ജില്ലകൾക്കു പകരം സംസ്ഥാനത്തെ മേഖലകളായി തിരിക്കാനും തീരുമാനമായി. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒറ്റ മേഖലയാക്കും. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K