23 April, 2020 02:47:34 PM


ലോക്ക് ഡൗൺ കാലത്ത് കഞ്ചാവിനായി ഏറ്റുമാനൂരിലും കുറവിലങ്ങാട്ടും ഗുണ്ടാ ആക്രമണം: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 12 പ്രതികൾ അറസ്റ്റിൽ


April 23, 2020
 WhatsApp  Facebook

സ്വന്തം ലേഖകൻ


 
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് കഞ്ചാവിനായി ഏറ്റുമാനൂരിലും , കുറവിലങ്ങാട്ടും യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അക്രമി സംഘത്തിലെ 12 പ്രതികൾ പിടിയിൽ. കാണക്കാരി തൂമ്പുകൽ ഭാഗത്ത് സുജീഷ് സുരേന്ദ്രൻ (കുഞ്ഞാവ 22), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗം ജവഹർ കോളനി മനീഷ് .വി .ജെ (20) , ഏറ്റുമാനൂർ മാടപ്പാട് ഭാഗം സുധീഷ് സുരേഷ് (ഷെയ്ഡ് – 19 ), ഏറ്റുമാനൂർ ഊറ്റക്കുഴി ഭാഗം ബിബിൻ തങ്കച്ചൻ (തങ്കായി – 20) , ഏറ്റുമാനൂർ ഊറ്റക്കുഴി അഭിജിത് (19) , ഏറ്റുമാനൂർ പുന്നത്തുറ ഭാഗം ഷെബിൻ .ടി .ഐസക്ക് (21) , ഏറ്റുമാനൂർ പുന്നത്തുറ ഭാഗം ഷിൻ്റോ (20), കുറവിലങ്ങാട് കോട്ടമുറി ഭാഗം സുധി മിൻരാജ് ( 21 ) , കുറവിലങ്ങാട് മെൽബിൻ ജോസഫ് (20), കുറവിലങ്ങാട് ചാമക്കാല ഭാഗം സജി പൈലി ( പക്കി സജി – 46) , കുറവിലങ്ങാട് കോട്ടമുറി ഭാഗം അനിജിത് കുമാർ (19), കുറവിലങ്ങാട് കോട്ടമുറി ഭാഗം ബിബിൻ ബെന്നി (22) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിൻ്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , വൈക്കം ഡിവൈ.എസ്.പി സി.ജി സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്.


 
          

ഏപ്രിൽ എട്ടിന് കുറവിലങ്ങാട്ടും ഏറ്റുമാനൂരിലും കഞ്ചാവ് അന്വേഷിച്ചെത്തിയ അക്രമി സംഘം യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ കാണക്കാരി ചാത്തമല ഭാഗത്തായിരുന്നു ആദ്യ സംഭവം. ബിബിൻ ബെന്നി, അനുജിത്ത് കുമാറും കുഞ്ഞാവയും അടക്കമുള്ള സംഘം ചാത്തമല ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2  |Telegram Group
ഈ സമയം ഇതുവഴി എത്തിയ ജോബ്, എബിൻ , അലൻ എന്നിവർ പ്രതികളോട് ലോക്ക് ഡൗണാണെന്നും കളിക്കരുതെന്നും വീട്ടിലേയ്ക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റത്തിനൊടുവിൽ പ്രതികളും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. ഇതിന് ശേഷം രണ്ടു സംഘവും സംഭവ സ്ഥലത്ത് നിന്ന് പിരിഞ്ഞു പോയി. തുടർന്ന് കുഞ്ഞാവ നാൽപ്പാത്തിമല , അതിരമ്പുഴ, കോട്ടമുറി ഭാഗത്തുള്ള മറ്റു പ്രതികളെ വിളിച്ചു വരുത്തി യുവാക്കളുടെ സംഘത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.


ആണി തറച്ച പലക അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് പ്രതികൾ കഞ്ചാവ് തപ്പി വീണ്ടും ഇറങ്ങിയത്.

ലോക്ക് ഡൗൺ ആയതിനാൽ കഞ്ചാവ് ലഭ്യതയും വിൽപ്പനയും കുറഞ്ഞിട്ടുണ്ട്. ഇതിനാൽ കയ്യിൽ പണമില്ലാതെ വന്ന പ്രതികൾ പണം കണ്ടെത്താൻ കഞ്ചാവ് തേടി ഇറങ്ങുകയായിരുന്നു. കേസിലെ പ്രതികളായ ഷെബിനും, സുധീഷും മുൻപ് ഇവരുടെ സംഘത്തിലുണ്ടായിരുന്ന പൾസർ കണ്ണൻ്റെയും , ചെറുവാണ്ടൂർ സ്വദേശി കിഷോറിൻ്റെയും കയ്യിൽ കിലോ കണക്കിന് കഞ്ചാവ് ഉണ്ടെന്നും കൂട്ടുപ്രതികളോട് പറഞ്ഞു. തുടർന്ന് , ഇരുവരുടെയും വീട് ആക്രമിച്ച് കഞ്ചാവ് കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കി. തുടർന്ന് , ചെറുവാണ്ടൂരിലെ വീട്ടിലെത്തി പൾസർ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.


 
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം സ്ഥലത്ത് നിന്ന് രക്ഷപെട്ടു. രക്ഷപെട്ട അക്രമി സംഘം പൊലീസിന് പിടികൊടുക്കാതെ ആംബുലൻസിലും ബൈക്കിലും ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും , ആൾ താമസമില്ലാത്ത വീടുകളുടെ ടെറസിലും , കുറവിലങ്ങാട് , കാണക്കാരി ,ചാമക്കാല , നാൽപ്പാത്തിമല എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകളുടെ മുകളിലും കുന്നിൻ പ്രദേശങ്ങളിലും റബർ തോട്ടങ്ങളിലും ഒളിവിൽ താമസിക്കുകയായിരുന്നു.

ഇവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിൻ്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , വൈക്കം ഡിവൈ.എസ്.പി സി.ജി സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ജെ തോമസ് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അൻസാരി , കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് , കുറവിലങ്ങാട് എസ്.ഐ ടി.ആർ ദിപു, വെള്ളൂർ ഗ്രേഡ് എസ്.ഐ വിജയപ്രസാദ് , ഈസ്റ്റ് ഗ്രേഡ് എസ്.ഐ ഷിബുക്കുട്ടൻ , വെസ്റ്റ് എ.എസ്.ഐ പി.എൻ മനോജ് , ഏറ്റുമാനൂർ എ.എസ്.ഐ മഹേഷ് കൃഷ്ണൻ , കുറവിലങ്ങാട് എ.എസ്.ഐ സിനോയ് തോമസ് , സിവിൽ പൊലീസ് ഓഫിസർ ബിജു കെ.തോമസ് , ഏറ്റുമാനൂരിലെ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു വർഗീസ് , സാബു മാത്യു എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചു.

തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രധാന പ്രതിയെ അടക്കം 12 പേരെ പൊലീസ് പിടികൂടി. പ്രതികളിൽ ഒരാൾ സോറിയാസിന് ബാധിതനായിരുന്നു. കൊറോണക്കാലത്ത് അപകട സാഹചര്യം പോലും തൃണവൽക്കരിച്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K