27 April, 2016 01:34:16 PM
ഏറ്റുമാനൂരില്‍ അഡ്വ.കെ. സുരേഷ് കുറുപ്പ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഏറ്റുമാനൂര്‍ : നൂറ്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ.കെ. സുരേഷ് കുറുപ്പ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
ഏറ്റുമാനൂര്‍ പേരൂര്‍ കവലയ്ക്കു സമീപമുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് സുരേഷ്കുറുപ്പ് പത്രിക സമര്‍പ്പിക്കാനെത്തിയത്. രാവിലെ 11 ന് ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം 11.30ന് ഏറ്റുമാനൂര്‍ ബ്ലോക്ക് ഓഫീസിലെത്തിയ സ്ഥാനാര്‍ഥി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ റെക്‌സി പി. തോമസിന് പത്രിക സമര്‍പ്പിച്ചു.

ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം.ടി ജോസഫ്, ഇലക്ഷന്‍ കമ്മറ്റി പ്രസിഡന്‍റ് കെ.ഐ.കുഞ്ഞച്ചന്‍, സെക്രട്ടറി കെ.എന്‍.രവി, മണ്ഡലം കണ്‍വീനര്‍ അയ്മനം ബാബു, എസ്.എന്‍.ഡി.പി യോഗം മുന്‍ഡയറക്ടര്‍ പി.ജി.സുഗുണന്‍, മുന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് അഡ്വ.പി.എന്‍.അശോക്ബാബു, മുന്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി അഡ്വ.സി.എന്‍.ബാലന്‍, മുന്‍ യൂണിയന്‍ കൗണ്‍സിലര്‍ ഓ.ജി.ഉല്ലാസ്, കേരളാ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. മൈക്കിള്‍ ജയിംസ്, ജയിംസ് കുര്യന്‍, ടോമി നരിക്കുഴി, മറ്റ് ഇടതുമുന്നണി നേതാക്കളായ ഇ.എസ്.ബിജു, അഡ്വ.വി.ജയപ്രകാശ്, അഡ്വ.അനില്‍കുമാര്‍, കാണക്കാരി അരവിന്ദാക്ഷന്‍, പി.എസ്.രഘു, ഏറ്റുമാനൂര്‍ നഗരസഭാംഗം പി.എസ്.വിനോദ്, അഡ്വ.ജോണ്‍ ജോസഫ്, അയര്‍ക്കുന്നം രാമന്‍ നായര്‍, മനോജ്കുമാര്‍ വെച്ചുവീട്ടില്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പത്രികാ സമര്‍പ്പണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
