06 October, 2020 10:30:38 PM


NCP യിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് തറവാട്ടിലേയ്ക്ക് മടങ്ങുന്നു.


******************************
പാലാ - NCP സംസ്ഥാന നിർവ്വാഹക സമിതി അംഗമായ സാബു എബ്രഹാം NCP യുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവച്ചു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ LDF പ്രവേശനത്തിന്റെ മുന്നോടിയായി പാലായിൽ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് ചർച്ചകൾ ജോസ് വിഭാഗവുമായി CPM നടത്തുന്നതിൽ പ്രതിഷേധിച്ചാണ് മുന്നണിയിൽ തുടരുന്ന NCP യിൽ നിന്നും രാജിയെന്ന് സാബു എബ്രഹാം പറഞ്ഞു. ചൂണ്ടച്ചേരി, മേലുകാവ് സഹകരണ ബാങ്കുകളിലെ ഭരണ മാറ്റം ഈ കൂട്ട്കെട്ടിന്റെ തുടക്കമാണ് .
തങ്ങൾ കോഴ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിക്കൂട്ടിൽ നിർത്തിയിരുന്നവരുടെ പുറകെ നടക്കുകയാണ് ഇപ്പോൾ CPM ചെയ്തു കൊണ്ടിരിയ്ക്കുന്നത്. അഴിമതിക്കെതിരെയുള്ള CPM സമരങ്ങൾ അധികാരത്തിൽ കയറാനുള്ള അവരുടെ മാർഗം മാത്രമായിരുന്നു. CPM ന്റെ അഴിമതി വിരുദ്ധ നിലപാടുകളിലെ പൊള്ളത്തരം ഇപ്പോൾ കേരളം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.
UDF സംവിധാനത്തിൽ പാലായിൽ കോൺഗ്രസിനെ കേരള കോൺഗ്രസ് (എം) അടിച്ചമർത്തുന്നതിൽ പരസ്യമായി പ്രതിഷേധിച്ചതു കൊണ്ടാണ് മുൻ DCC ജനറൽ സെക്രട്ടറിയും മുൻസിപ്പൽ കൗൺസിലറുമായിരുന്ന താൻ കോൺഗ്രസിൽ നിന്ന് പുറത്തു പോകേണ്ടി വന്നതും തുടർന്ന് കോൺഗ്രസ് സംസ്കാരമുള്ള NCP യിൽ ചേർന്ന് പ്രവർത്തിച്ചതും. ഇപ്പോൾ ജോസ് കെ മാണി UDF ൽ നിന്നും പുറത്തായ സാഹചര്യത്തിൽ കോൺഗ്രസ് തറവാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇനിയുള്ള കാലം പ്രവർത്തിക്കുമെന്നും തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും സാബു എബ്രഹാം പറഞ്ഞു.
ജോസ് കെ മാണി വലതു കാൽ വച്ച് കയറുന്നതോടു കൂടി LDF ന്റെ അധപതനം പൂർണ്ണമാകും. അതു മനസ്സിലാക്കി മാണി C കാപ്പൻ ഉൾപ്പെടെയുള്ള NCP ക്കാർ ഭാവിയിൽ കോൺഗ്രസിലേക്ക് മടങ്ങി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K