12 October, 2020 06:07:16 PM


കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി യാ​ത്രാ​ബ​ത്ത പ​രി​ഷ്ക​രി​ച്ചു

രാ ജ്യ ത്തു സാമ്പ ത്തി ക അ ടി യ



കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി യാ​ത്രാ​ബ​ത്ത പ​രി​ഷ്ക​രി​ച്ചു. ടി​ക്ക​റ്റ് തു​ക​യു​ടെ മൂ​ന്നി​ര​ട്ടി​വ​രെ ലീ​വ് എ​ന്‍​കാ​ഷ്മെ​ന്‍റാ​യി ന​ല്‍​കും. 10,000 രൂ​പ​വ​രെ പ​ലി​ശ​യി​ല്ലാ​തെ ഉ​ത്സ​വ​ബ​ത്ത​യാ​യി മു​ന്‍​കൂ​ര്‍ ന​ല്‍​കും. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, എല്‍ ടി സി സ്‌ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിലാകും ഇത് സാധ്യമാവുക. 12 ശതമാനമോ അതിന് മുകളിലോ ജി എസ് ടിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമേ എല്‍ ടി സി വൗച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 50 വ​ര്‍​ഷ​ത്തേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 12,000 കോ​ടി രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കും. 50 ശ​ത​മാ​നം തു​ക ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​വ​ദി​ക്കും. ഇ​ത് ചെ​ല​വ​ഴി​ച്ച​ശേ​ഷം ബാ​ക്കി തു​ക ന​ല്‍​കും.ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ര്‍​ന്നു​ള്ള സാമ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ ക​ണ്ടു​തു​ട​ങ്ങി​യെ​ന്നും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K