12 October, 2020 06:11:14 PM


3

കുവൈത്ത് സിറ്റി : കുവൈത്തില്‍ 777 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 111,893 ആയും മരണസംഖ്യ 664 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. .

നിലവില്‍ 7,427 രോഗികള്‍ ചികിത്സ തേടുന്നുണ്ട്. ഇതില്‍ 139 പേര്‍ ഐസിയുവിലുണ്ട്. 534 രോഗികള്‍ കൂടി സുഖപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തി 103,802 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,450 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 788,705 ആയി ഉയര്‍ന്നു.

അതേസമയം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള പദ്ധതിയുടെ അഞ്ചാം ഘട്ടം മാറ്റിവയ്ക്കാന്‍ സെപ്റ്റംബര്‍ 14 ന് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചാം ഘട്ടത്തില്‍, തിയേറ്ററുകളും സിനിമാശാലകളും വീണ്ടും തുറക്കാന്‍ അനുവദിക്കുകയും എല്ലാ സാമൂഹിക പരിപാടികളും നടത്താന്‍ അനുവദിക്കുകയും ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K