27 March, 2021 08:03:24 PM


കാൻഡിഡേറ്റ് സെറ്റിംഗ് നാളെ മുതല്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന  കാന്‍ഡിഡേറ്റ് സെറ്റിംഗ്  മാർച്ച് 28നും 29നും നടക്കും.

രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തീകരിച്ച യന്ത്രങ്ങള്‍ അതത് മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതേ കേന്ദ്രങ്ങളില്‍തന്നെ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി വീണ്ടും സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും. 

വിവിധ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

പാലാ- കർമ്മൽ പബ്ലിക് സ്കൂൾ പാലാ

കടുത്തുരുത്തി - സെൻ്റ് വിൻസെൻ്റ് സി. എം. ഐ റസിഡൻഷ്യൽ സ്കൂൾ, പാലാ

വൈക്കം -  ആശ്രമം സ്കൂൾ, വൈക്കം

ഏറ്റുമാനൂർ - സെൻ്റ് അലോഷ്യസ് എച്ച്. എസ് അതിരമ്പുഴ

കോട്ടയം - എം.ഡി സെമിനാരി എച്ച്. എസ്. എസ്, കോട്ടയം

പുതുപ്പള്ളി - ബസേലിയോസ് കോളേജ്, കോട്ടയം

ചങ്ങനാശേരി - എസ്.ബി. എച്ച് എസ്.എസ് ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി - സെൻ്റ് ഡൊമനിക് സ്കൂൾ കാഞ്ഞിരപ്പള്ളി

പൂഞ്ഞാർ - സെൻ്റ് ഡൊമനിക്  കോളേജ് കാഞ്ഞിരപ്പള്ളി

അതത് നിയോജക മണ്ഡലങ്ങളിലെ പൊതു നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ, സ്ഥാനാർഥികൾ, സ്ഥാനാര്‍ഥികളുടെ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K