23 October, 2021 04:06:35 PM

എ ഗ്രൂപ്പ് തകരുന്നു; കോട്ടയം ജില്ല തിരുവഞ്ചൂരിന്‍റെ എ ഗ്രൂപ്പ് തകരുന്നു; കോട്ടയം ജില്ല തിരുവഞ്ചൂരിന്‍റെ കൈകളിലേക്ക്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കൈ​ക​ളി​ലേ​ക്കെന്നു സൂചന.  പു​നഃ​സം​ഘ​ട​ന പുരോഗമിച്ചതോടെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന​ വാ​ക്കാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മാ​റി​. ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് ജി​ല്ല​യി​ലെ എ ഗ്രൂപ്പിലെ പടലപ്പിണക്കം ആദ്യം മറനീക്കിയത്.

എ​ ഗ്രൂ​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​യി നി​ല​ കൊ​ണ്ടി​രു​ന്ന​യാ​ളാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്കു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വന്നപ്പോൾ എ ഗ്രൂപ്പ് വേണ്ട രീതിയിൽ പിന്തുണച്ചില്ല എന്ന വികാരം തിരുവഞ്ചൂരിനുണ്ടായിരുന്നു. മാത്രമല്ല, ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടും സ്വീകരിച്ചു. എന്നാൽ, ഒടുവിൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി.

Ioഇതോടെ എ ഗ്രൂപ്പിൽനിന്നു തിരുവഞ്ചൂർ മാനസികമായി അകലുകയായിരുന്നു. എ ഗ്രൂപ്പ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുമായിരുന്നു എന്നു കരുതുന്നവരും പാർട്ടിയിലുണ്ട്. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പ് കടുത്ത പ്രതിഷേധം ഉയർത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തെ തുണയ്ക്കുന്ന സമീപനമാണ് തിരുവഞ്ചൂർ കൈക്കൊണ്ടത്. ഗ്രൂപ്പ് കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ലെന്നു പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്നാണ് കെ. ​സു​ധാ​ക​ര​ൻ- വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വ​ത്തി​നൊ​പ്പം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. പു​ന​സം​ഘ​ട​നയുടെ പ്രധാന ഘട്ടം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ തി​രു​വ​ഞ്ചൂ​ർ വിഭാഗത്തിനാണ് മു​ൻ​ഗ​ണ​ന. ഇ​തോ​ടെ എ ​ഗ്രൂപ്പിന്‍റെ പിടി അയഞ്ഞു.

എ ​ഗ്രൂ​പ്പി​ൽ​നി​ന്ന് അ​ക​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണു ജി​ല്ല​യി​ൽ​നി​ന്നു പുനഃസംഘടനയിലും പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യ അ​തേ നീ​ക്ക​ങ്ങ​ൾ സം​സ്ഥാ​ന ​നേ​തൃ​ത്വം പു​ന​സം​ഘ​ട​ന​യി​ലും ന​ട​ത്തി​യ​താ​ണു പ​ഴ​യ എ ​ഗ്രൂ​പ്പി​നു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി, പി.​ടി. തോ​മ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് നാ​ട്ട​കം സു​രേ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​ത്ത​വ​ണ സ്ഥാ​നം നേ​ടി​യ നാ​ലു പേ​രി​ൽ മൂ​ന്നു പേ​രും തി​രു​വ​ഞ്ചൂ​രു​മാ​യി അ​ടു​ത്ത​ ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​എ. സ​ലിം എ ​ഗ്രൂ​പ്പു​കാ​ര​നെ​ങ്കി​ലും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ആന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു. ജോ​സി സെ​ബാ​സ്റ്റ്യ​ൻ പ​ഴ​യ ഐ ​ഗ്രൂ​പ്പ് കാ​ര​നും പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ജി​ല്ല​യി​ലെ നേ​താ​വു​കൂ​ടി​യാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലും ജോ​സി​ക്കു തു​ണ​യാ​യി.

ടോ​മി ക​ല്ലാ​നി എ ​ഗ്രൂ​പ്പ് നേ​താ​വാ​യിരുന്നെങ്കിലും എ.​കെ. ആ​ന്‍റ​ണി​യു​ടെയും സുധീരന്‍റെയുമൊക്കെ വി​ശ്വ​സ്ത​നാ​ണ്. ഐ ​ഗ്രൂ​പ്പി​ന്‍റെ നേ​താ​വാ​യി കോ​ട്ട​യ​ത്തു പ്ര​വേ​ശി​ച്ച ഡോ. ​പി.​ആ​ർ. സോ​ന ക​ഴി​ഞ്ഞ ത​വ​ണ വൈ​ക്ക​ത്തു​നി​ന്നും ജ​ന​വി​ധി തേ​ടി​യി​രു​ന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ​ ചെ​യ​ർ​പേ​ഴ്സ​ണും നി​ല​വി​ലെ അം​ഗ​വു​മാ​ണ്. ഐ ​ഗ്രൂ​പ്പു​കാ​രി​യെ​ങ്കി​ലും സോ​ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​ഗ്രൂ​പ്പു​മാ​യി അ​ടു​ത്ത ​ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ്.

മുതിർന്നവർക്ക് അതൃപ്തി

അ​തേ​സ​മ​യം മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രെ​യും അ​വ​ഗ​ണി​ച്ച​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നി​ട​യി​ൽ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്. കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന ഫി​ലി​പ്പ് ജോ​സ​ഫ്, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ചാ​ണ്ടി ഉ​മ്മ​ൻ നേ​തൃ​നി​ര​യി​ലേ​ക്കു വ​രു​മെ​ന്നു പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

അതേസമയം, ചാ​ണ്ടി ഉ​മ്മ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ഭാ​ര​വാ​ഹി​യാ​കു​മെന്നു സൂ​ച​ന​യു​ണ്ട്. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​തു ജി​ല്ല​യി​ലെ ഡി​സി​സി പു​നഃസം​ഘ​ട​ന​യാ​ണ്. അ​ടു​ത്ത ​മാ​സം ആ​ദ്യ​ത്തോ​ടെ പു​ന​സം​ഘ​ട​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ഡി​സി​സി പു​നഃ​സം​ഘ​ട​ന​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K