03 January, 2016 09:13:55 AM


പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ വീണ്ടും ഉയര്‍ത്തി


ദില്ലി : രണ്ടാഴ്‌ചയ്‌ക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ രണ്ടാം തവണയും ഉയര്‍ത്തി . പെട്രോളിനു ലിറ്ററിന്‌ 37 പൈസയും ഡീസലിനു രണ്ടു രൂപയുമാണ്‌ തീരുവ വര്‍ധന. രാജ്യാന്തര വിലയിടിവിന്റെ ആനുകൂല്യം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഉപഭോക്‌താക്കള്‍ക്കു നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ തീരുവ പ്രഹരം ചില്ലറ വില്‍പ്പനവിലയെ ബാധിക്കില്ല.
സാധാരണ പെട്രോളിനുള്ള എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ 7.73 രൂപയിലേക്കാണ്‌ എത്തിയത്‌. ഡീസലിന്റേത്‌ 7.83 രൂപയും. ഡീസല്‍ തീരുവ വര്‍ധനയിലൂടെ 4,300 കോടി രൂപയും പെട്രോളിലൂടെ എണ്‍പതു കോടിക്കടുത്തും സര്‍ക്കാരിലേക്കു വന്നുചേരുമെന്നാണ്‌ വിലയിരുത്തല്‍. 2,500 കോടി രൂപയുടെ അധിക നികുതിവരുമാനം ലക്ഷ്യമിട്ട്‌ ഡിസംബര്‍ 17ന്‌ പെട്രോളിന്‌ 30 പൈസയും ഡീസലിന്‌ 1.17 രൂപയും തീരുവ ഉയര്‍ത്തിയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ഇതു മൂന്നാം തവണയാണ്‌ സര്‍ക്കാര്‍ എക്‌സൈസ്‌ തീരുവ കൂട്ടിയതും. ധനക്കമ്മി നികത്താന്‍ പതിനായിരം കോടി ഇതിലൂടെ കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K