08 March, 2022 07:30:19 AM


വായ്പ തിരിച്ചടവ് മുടങ്ങി; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍

വായ്പ തിരിച്ചടവ് മുടങ്ങി; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് (Loan) നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ(Suicide) ചെയ്തതു.തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്.നോട്ടീസ് ലഭിച്ചതിനെ തുടര്ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയന്‍ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി 8 വര്‍ഷം മുമ്ബാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായി.

സാമ്ബത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിക്കുന്ന അവസ്ഥയിലായി. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്.ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ വിജയന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.

വീട്ടിനു പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയന്‍ ജീവനൊടുക്കി. ബാക്കിയായ വായ്പ കുടിശ്സിക എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഈ കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച്‌ 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു

ജപ്തി തടയാന്‍ വാക്കത്തി ആക്രമണവും നായ്ക്കളും; വനിത അഡ്വക്കേറ്റ് കമ്മീഷന് പരിക്ക്

എറണാകുളം ചെന്പുമുക്കില്‍ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാര്‍ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. മുമ്ബ് നാലു തവണ വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാര്‍ വളര്‍ത്ത് നായ്ക്കളെ തുറന്ന് വിട്ടിരുന്നു. 8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ 2018 ല്‍ പാലാരിവട്ടം എസ്ബിഐ തുടങ്ങിയത്. 2013 ല്‍ പാര്‍ട്ണര്‍ ഷിപ്പ് കന്പനി തുടങ്ങാനായി ഇവരുടെ സ്വത്ത് വകകള്‍ പണയപ്പെടുത്തി അയല്‍വാസി രണ്ടരക്കോടി രൂപ ബാങ്ക് ലോണെടുത്തിരുന്നു. ഇതില്‍ 46 ലക്ഷമൊഴികെ ബാക്കി തിരിച്ചടക്കാതെ പലിശ പെരുകിയാണ് ജപ്തിയിലെത്തിയത്. നേരത്തെ നാലുതവണ ജപ്തിക്കെത്തിയിരുന്നെങ്കിലും ഇവര്‍ വളര്‍ത്ത് നായ്ക്കളെ അഴിച്ചുവിട്ടു. തുടര്‍ന്ന് ദയ ആനിമല്‍ റെസ്ക്യൂ സംഘത്തിനൊപ്പം ജപ്തിക്കെത്തിയപ്പോഴാണ് വാക്കത്തി വച്ചുള്ള ആക്രമണമുണ്ടായത്.

വീട് പണയത്തില്‍ കടം കൊടുത്തു, വീട് പോയി, ഒടുവില്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി, നടുക്കം
കാഞ്ഞൂരില്‍ മധ്യവയസ്കന്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. വീട് പണയപ്പെടുത്തി സുഹൃത്ത് റിഷിലിന് നല്‍കിയ പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്താണ് ഡ്രൈവറായ ഷാജി ആത്മഹത്യ ചെയ്തത്. സുഹൃത്ത് റിഷിലിന്റെ വാടക വീടിന് മുന്നില്‍ ഓട്ടോറിക്ഷയിലെത്തിയ ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. നേരത്തെ റിഷിലിന്റെ കാറിലെ ഡ്രൈവറായിരുന്നു ഷാജി. ആറുവര്‍ഷം മുമ്ബ്, സ്വന്തമായുള്ള 10 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി ഷാജി റിഷിലിന് പണം കടം നല്‍കിയിരുന്നു. ഇത് തിരികെ ലഭിക്കാന്‍ നിരവധി തവണ സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും പണം തിരിച്ചു കിട്ടിയില്ല. ബാധ്യത പെരുകി വീട് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഷാജി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K