06 August, 2022 10:42:07 AM


ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; പെ​രി​യാ​ർ തീ​ര​ത്ത് ​ജാ​ഗ്ര​ത തു​ട​രു​ന്നുതൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ജ​ല​നി​ര​പ്പ് 2382.53 അ​ടി​ക്ക് മു​ക​ളി​ലെ​ത്തി. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 10 സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് താ​ഴു​ന്നി​ല്ല. ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 138.05 അ​ടി​യാ​യി ഉ​യ​ർ​ന്നു. പെ​രി​യാ​ർ തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K