06 March, 2026 04:34:23 PM
ഗണേഷ് കെഎസ്‌ആർടിസിയുടെ ഐശ്വര്യം, മന്ത്രി പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യും- ഹൈബി ഈഡൻ

കൊച്ചി: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് ഹൈബി ഈഡൻ എംപി. മന്ത്രി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണെന്നും, ഗണേഷ് കുമാർ കെഎസ്‌ആർടിസിയുടെ ഐശ്വര്യമാണ് എന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. ഇപ്പോൾ മന്ത്രി അത് നടത്തി കാണിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടി ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു ഹൈബി ഈഡൻ്റെ പ്രതികരണം.






