07 March, 2026 09:53:21 AM


രാഹുൽ സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി



ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിത സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആദ്യപരാതിക്കാരി വ്യക്തമാക്കുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933