10 May, 2023 11:41:11 PM


ഡോക്ടർ വന്ദനയ്ക്ക് ആദരാഞ്ജലി: നാളെ കടുത്തുരുത്തിയിൽ ഗതാഗത നിയന്ത്രണം



കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവനും മന്ത്രി റോഷി അഗസ്റ്റിനും   കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ , എ.ഡി.ജി.പി: എം. ആർ. അജിത് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു,  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എന്നിവരും  ഡോക്ടർ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ശവസംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ നാളെ (11.05.2023) രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ  പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ.

എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂർ - കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറി ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകേണ്ടതാണ്.ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ (കണ്ടെയ്നർ ലോറി ഒഴികെ) കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ- മള്ളിയൂർ ജംഗ്ഷൻ- റോയൽ മാർബിൾ ജംഗ്ഷൻ- മുട്ടുചിറ വഴി പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K