23 October, 2023 11:28:29 AM


ഇരിങ്ങാലക്കുടയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം



തൃശ്ശൂര്‍: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍റെ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം.

മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിയുകയായിരുന്നു. ഇരുചക്രവാഹനം മറിഞ്ഞ് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. പുറകില്‍ വന്നിരുന്ന കാര്‍ യാത്രികര്‍ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K