25 October, 2023 09:31:24 AM


തൃശൂർ കൊട്ടേക്കാട് കാണാതായ വിദ്യാർഥി മാലിന്യ കുഴിയിൽ മരിച്ച നിലയിൽ



തൃശൂർ: കൊട്ടേക്കാട് കുന്നത്തു പീടികയില്‍ കാണാതായ വിദ്യാർത്ഥിയെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ 9 വയസ്സുള്ള ജോൺ പോളാണ് മരിച്ചത്. മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോണ്‍ പോള്‍. 

സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂര്‍ പോലീസും  തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വീടിന് സമീപം പ്രവര്‍ത്തിക്കുന്ന  സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ കുട്ടിയെ  കണ്ടെത്തിയത്. ഉന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സെെക്കിള്‍ ചവിട്ടുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് നിഗമനം. കൊട്ടേക്കാട്  എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്  ജോൺ പോൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K