10 December, 2025 09:43:57 AM
ഡല്‍ഹിയില്‍ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനം

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ തന്തൂര്‍ വിഭവങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് വിലക്ക്. ഹോട്ടലുകളില്‍ വിറകും കരിയും കത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ ഭൂരിഭാഗം തന്തൂരി വിഭവങ്ങളും വിറകും കരിയും ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. അതിനാലാണ് തന്തൂരി നിയന്ത്രിക്കുന്നതെന്ന് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍-വ്യോമ ഗതാഗതത്തെ അടക്കം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കാനും തീരുമാനമുണ്ടായിരുന്നു. അത്യാവശ്യമല്ലാത്ത കെട്ടിടനിര്‍മാണ- ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍, ബിഎസ്6 വാഹനങ്ങള്‍ മാത്രമെ തലസ്ഥനത്ത് ഓടാന്‍ അനുവദിക്കുകയുള്ളു. പൊതുഗതാഗതങ്ങള്‍ക്കടക്കം സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.






