13 December, 2025 09:48:53 AM


പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം



പാലാ: പാലായിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K