05 January, 2026 12:55:45 PM


ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കർദാസിന്‍റെ ഹർജി തള്ളി സുപ്രീം കോടതി



ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നാണ് ഹര്‍ജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.

ശബരിമല സ്വർണ്ണകൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ കൊള്ളയിൽ ഉത്തരവാദിത്വം ഉണ്ട് എന്നായിരുന്നു കോടതി നിരീക്ഷണം. വലിയ ക്രമക്കേടാണ് നടന്നത് എന്നും  പ്രായത്തിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ മാത്രമാണ് അനുകമ്പ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണ്ണകൊള്ളയിൽ പുതുതായി രണ്ടു ഉദ്യോഗസ്ഥരുടെ പേര് കോടതിയിൽ നൽകി. നേരത്തെ ഉൾപ്പെടുത്താൻ നിർദേശിച്ച ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ആണിത്. പുതിയ രണ്ട് സിഐമാരെ അന്വേഷണത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K