21 January, 2026 01:43:29 PM
ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുകൾ എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല. മൂവരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കട്ടിപ്പാളി – ദ്വാരപാലക കേസുകളിൽ മുരാരി ബാബു അറസ്റ്റിലായി 90 ദിവസം കഴിഞ്ഞു. ദ്വാരപാലക കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ കഴിയില്ല. ശബരിമല സ്വർണ്ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്.






