26 January, 2026 03:40:08 PM


പൂഞ്ഞാറിൽ ജി.വി. രാജ പ്രതിമ: സ്വപ്ന പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു



കോട്ടയം: കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി.വി.രാജ എന്ന ലഫ്. കേണൽ. പി.ആർ. ഗോദവർമ്മ രാജയ്ക്ക് ജന്മനാട്ടിൽ സ്മാരകം. പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ കോട്ടയം യൂണിറ്റ്  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയ്ക്ക് നിവേദനം നൽകി ബജറ്റ് നിർദേശത്തിലൂടെയോ എംഎൽഎ ഫണ്ടിലൂടെയോ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം എൽഎ നിവേദക സംഘത്തിനു ഉറപ്പ് നൽകി. നിർദിഷ്ട സ്ഥലത്തിനു അനുയോജ്യമായ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി പിആർ) തയാറാക്കി നൽകാൻ കോട്ടയം ക്ഷത്രിയ ക്ഷേമസഭ ഭാരവാഹികളോട് എം എൽഎ നിർദ്ദേശിച്ചു. യൂണിറ്റ് രക്ഷാധികാരി യു. അജിത്ത് വർമ്മ, പ്രസിഡൻ്റ് ആത്മജ വർമ്മ തമ്പുരാൻ, പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസ് അംഗവും സഭ എക്സിക്യൂട്ടീവ് അംഗവുമായ ഗോദവർമ്മ രാജ എന്നിവർ അടങ്ങുന്ന നിവേദക സംഘമാണ് എം എൽഎയെ കണ്ടത്. പദ്ധതിയുടെ ഡിപിആർ ഫെബ്രുവരി 15 നു മുൻപ് സമർപ്പിക്കുമെന്ന് ടി.എം. രാംജി വർമ്മ, യൂണിറ്റ് സെക്രട്ടറി അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910