29 January, 2026 10:01:55 PM


എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കും; ആദ്യഘട്ടത്തിന് 5217 കോടി രൂപ



തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് ഗതാഗതമേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചത്.  ഇവയിൽ ഏറ്റവും പ്രധാനം തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുന്ന പദ്ധതിയാണ്. ദേശീയ പാത വികസനത്തിനൊപ്പം എം സി റോ‍ഡും മാറുന്നത് റോഡ് മാർഗമുള്ള ഗതാഗത സൗകര്യത്തിൽ വൻ കുതിപ്പാവും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി.വീതി കൂട്ടൽ മാത്രല്ല ബൈപ്പാസുകളും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഏറിയ കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്.

കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928