Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

14 July, 2017 10:32:03 AM


നഴ്സ്മാരേക്കാൾ കഷ്ടം; പ്രാദേശിക പത്ര പ്രവർത്തകരുടെ അവസ്ഥ!
മലയാള മനോരമയിലെ പത്രപ്രവർത്തകനായിരുന്ന ഇന്ദുചൂഡൻ അന്തരിക്കും മുമ്പ് പറഞ്ഞൊരു തമാശയുണ്ട്; തമാശയാണെങ്കിലും അതിൽ കാര്യമുണ്ടായിരുന്നു.

ന്യുഡൽഹി, പത്രം തുടങ്ങി പത്രപ്രവർത്തകർ 'സൂപ്പർ താര'മാകുന്ന ചിത്രങ്ങൾ കണ്ടതിന്‍റെ ഉന്മേഷത്തിൽ നിരവധി പേർ ജേർണലിസം പാസായി പത്രമോഫീസുകളിൽ എത്തുന്ന കാലമാണ്. പക്ഷേ, അവർക്കൊന്നും ലോക്കൽ പേജ് എഡിറ്റർ എന്നൊരു തസ്തികയുണ്ടെന്ന് അന്നറിഞ്ഞിരിക്കാൻ തരമില്ല!

ഇതാണ് ഇന്ദുചൂഡൻ തമാശയായി പറഞ്ഞ കാര്യം. രാഷ്ട്രീയക്കാരെയും പോലീസിനെയുമൊക്കെ ചൂണ്ടുവിരലിൽ നിർത്തുന്ന റിപ്പോർട്ടർ എവിടെ! പത്രമോഫീസിന്‍റെ ഉള്ളിലിരുന്ന് ലോക്കൽ പേജ് ചെയ്യുന്ന എഡിറ്റർ എവിടെ! എല്ലാവരും അറിയുന്നയാളാണ് റിപ്പോർട്ടറെങ്കിൽ അടഞ്ഞ മുറിയിൽ ജനങ്ങളറിയാതെ കഴിയുന്നൊരാളാണ് ലോക്കൽ പേജ് എഡിറ്റർ.

എന്നാൽ നാലു പേരറിയുന്നൊരു കൂട്ടർ പത്രക്കാരുടെ ഇടയിലുണ്ട്. അവരെ പ്രാദേശിക പത്ര/ചാനൽ ലേഖകർ എന്ന് വിളിക്കുന്നു. അവർ നാട്ടിൽ പൊതുസമ്മതരാണ്‌. ജനപ്രതിനിധികളുടെ ഇടയിലും ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ ഇടയിലും സ്വീകാര്യരുമാണ്. ഒരു മുഖ്യധാരാപത്രത്തിന്‍റെ ചീഫ് എഡിറ്റർ വിളിച്ചു പറഞ്ഞാൽ സാധിക്കാത്ത കാര്യം നിമിഷനേരം കൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു നേടിക്കൊടുക്കാൻ കഴിയുന്നവരാണിവർ. ഒരു പ്രാദേശിക ലേഖകനും പത്രത്തിന്‍റെ ഉയർന്ന ഉദ്യോഗസ്ഥനും കൂടി ഒരോഫീസിൽ ചെന്നാൽ പ്രാദേശിക പത്രലേഖകനു ലഭിക്കുന്ന സ്വീകരണം മറ്റേ ആൾക്കു കിട്ടുകയുമില്ല!

പക്ഷേ, പത്രസ്ഥാപനത്തിലുളളവർക്ക് പ്രാദേശിക പത്രപ്രവര്‍ത്തകരോട് എന്തോ അയിത്തമുണ്ട്. അവർക്കു മാത്രമല്ല, പത്രപ്രവർത്തക യൂണിയനു പോലും. പ്രാദേശിക പത്ര പ്രവർത്തകർക്ക് യൂണിയനിൽ അംഗത്വം നൽകില്ല. എന്തിന്? പ്രസ്സ് ക്ലബ്ബിൽ ഒരു വാർത്താ സമ്മേളനം നടത്താൻ പോലും ആ കൂട്ടായ്മയ്ക്ക് അനുവാദമില്ല. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സ്മാരേക്കാൾ അവഗണിക്കപ്പെട്ട വിഭാഗമായി പ്രാദേശിക പത്രപ്രവർത്തകർ മാറുന്ന സ്ഥിതി വിശേഷമാണിവിടെ. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ പ്രാദേശിക പത്ര/ചാനൽ ലേഖകർ സംഘടിതമായി സേവന, വേതന ആവശ്യങ്ങൾക്കായി സർക്കാരിനെ സമീപിച്ചു. അതിന്‍റെ ഫലമായി  കഴിഞ്ഞ സർക്കാർ ഇവർക്കായി ഒരു ഫണ്ട് അനുവദിച്ചു. തുടർ നടപടികൾക്കായി പത്രമാനേജ്മെന്‍റുകളോട് പ്രാദേശികലേഖകരുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെ ഒരു വിഭാഗം ഇല്ലെന്ന മറുപടിയാണ് മാനേജ്മെന്‍റുകൾ  നൽകിയത്.

സ്വകാര്യമേഖലയിലെ നഴ്സ്മാരെപോലെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ വാര്‍ത്തകള്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധനവിന്‍റെ കൂടി ഭാഗമാക്കുമ്പോള്‍ തങ്ങളാല്‍ അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തിനെതിരെ മന:പൂര്‍വ്വം കണ്ണടയ്ക്കുകയാണ് മാധ്യമങ്ങള്‍. മുഖ്യധാരാ പത്രങ്ങൾ പോലും നിസ്സാരമായ വേതനം നൽകിയാണ് ഇക്കൂട്ടരെ നില നിർത്തുന്നത്. പല മാധ്യമങ്ങളിലും ഇങ്ങനെയൊരു കൂട്ടര്‍ അവരുടെ രേഖകളില്‍ പോലുമില്ല. വേതനം നല്‍കുന്നതാകട്ടെ മറ്റന്തെങ്കിലും ചെലവുകളില്‍ ഉള്‍പ്പെടുത്തി.

ഏറെ കഷ്ടപ്പെട്ട് തയയാറാക്കുന്ന വാർത്തകളിൽ അവരുടെ പേരു പോലും നൽകുകയുമില്ല. അവർക്കൊരു സംഘടനയുമില്ല. അല്ല, സംഘടിക്കാനുള്ള അനുവാദം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന് പറയുന്നതാവും ശരി. രാഷ്ട്രീയ പാർട്ടികളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. എന്നാൽ നാടിന്‍റെ ഹൃദയമിടിപ്പ് പുറത്തുകൊണ്ടുവരുന്നവരാണ് ഇവർ.

മുഖ്യവാർത്തകൾ ലഭിക്കാൻ മാധ്യമങ്ങൾക്ക് നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ പ്രാദേശികവാർത്തകൾക്ക് ആ സൗകര്യമില്ല. അവിടെയാണ് പ്രാദേശിക പത്രപ്രവര്‍ത്തകരുടെ പ്രസക്തി. പ്രദേശങ്ങളുടെ വികസനത്തിൽ  കൃത്യമായ നിർദ്ദേശങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ഇക്കൂട്ടർക്ക് അർഹമായ പരിഗണന നൽകാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ മുൻകയ്യെടുക്കണമെന്നേ  ഇത്തരുണത്തിൽ പറയാനുള്ളൂ.
 
 


Share this News Now:
  • Google+
Like(s): 600