25 February, 2020 08:45:03 PM


പ്രഭാവർമ്മക്ക് അവാർഡ്: ഗുരുവായൂർ ദേവസ്വം ചെയർമാന്‍റെ വസതിയിലേക്ക് മാർച്ച്



തൃശൂർ: പ്രഭാവർമ്മയുടെ ശ്യാമ മാധവം എന്ന കൃതിക്ക് പൂന്താനത്തിന്‍റെ പേരിലുള്ള ഗുരുവായൂർ ദേവസ്വം പുരസ്കാരം നൽകുന്ന നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഭഗവാൻ ശ്രീകൃഷ്ണനെ നിന്ദ്യമായ രീതിയിൽ ചിത്രീകരിച്ച കൃതിയാണിതെന്നാണ് ആരോപണം. നാളെ വൈകിട്ട് 5.30ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ മോഹൻദാസിൻ്റെ വസതിയിലേക്ക് പ്രതിഷേധപ്രകടനം നടത്താൻ ഹിന്ദു ഐക്യവേദി തൃശ്ശിവപേരൂർ താലൂക്ക് - കോർപ്പറേഷൻ കമ്മറ്റി ആഹ്വാനം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K