27 February, 2020 10:03:19 PM


പ്രഭാവര്‍മ്മക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ



കൊച്ചി: കവി പ്രഭാവര്‍മ്മക്ക് ഗുരുവായൂർ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. അവാർഡിന് അർഹമായ ശ്യാമമാധവത്തില്‍ ശ്രീകൃഷ്ണനെ അവഹേളിക്കുന്നുവെന്ന് കാട്ടി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.


ശ്യാമമാധവം വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും കൃഷ്ണനെ വികലമായി ചിത്രീകരിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഇടപ്പള്ളി സ്വദേശി മഹാദേവന്‍ ഹൈക്കോടതിയെ സമീപിച്ചത്. അവാര്‍ഡ് ദാനത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനം നടത്തുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിഷയത്തിൽ ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി, കവി പ്രഭാവര്‍മ്മ എന്നിവര്‍ക്ക് നോട്ടീസയക്കാനും നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K