14 March, 2020 08:58:15 PM


എരുമപ്പെട്ടിയില്‍ ചരക്കുലോറി മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്



തൃശൂര്‍: എരുമപ്പെട്ടി അക്കികാവ് - കേച്ചേരി ബൈപാസ് റോഡിൽ എയ്യാൽ കൂമ്പുഴ പാലത്തിന് സമീപം ചരക്ക് ലോറി മരത്തിലിടിച്ച് മറിഞ്ഞു. ഡ്രൈവറും രണ്ട് സഹായികളും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്ത് നിന്ന് കർണ്ണാടകയിലേക്ക്  വളവുമായി പോയിരുന്ന നാഷ്ണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്.


അമിത വേഗതയായിരുന്നുവെന്നും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.ഡ്രൈവർ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സംഭവസ്ഥലത്ത് നിന്ന് മറ്റൊരു വാഹനത്തിൽ കയറി പോയതായ് വാഹനത്തിലുണ്ടായിരുന്ന ക്ലീനറും നാട്ടുകാരും പറഞ്ഞു. ലോറിക്കകത്തുണ്ടായിരുന്ന മദ്യകുപ്പികൾ ഇവർ മാറ്റിയതായും നാട്ടുകാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K