16 March, 2020 09:57:46 PM


പരീക്ഷകള്‍ മാറ്റിയതായി വി സിയുടെ പേരിൽ വ്യാജ സന്ദേശം; സർവകലാശാല നിയമനടപടിക്ക്

പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സര്‍വ്വകലാശാല



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും പരീക്ഷകൾ മാറ്റിവച്ചിട്ടില്ലെന്നും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. നാലാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കും. നിശ്ചയിച്ച പരീക്ഷളൊന്നും മാറ്റിയിട്ടില്ല. സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായും വിദ്യാർഥികൾ കോളജുകളിൽ എത്തേണ്ടതില്ലെന്നും എം.ജി. സർവകലാശാല വൈസ് ചാൻസലറുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉത്തരവാദികൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശം ഇങ്ങനെ -

"രാജ്യത്ത് കൊറോണ covid 19 വൈറസ് മൂലം ഭീകാരാന്തരീക്ഷം പരക്കുന്നതിനാൽ ഇനി നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും ഒരു നിശ്ചിത സമയം വരെ നീട്ടിവച്ചിരിക്കുന്നതായി അറിയിച്ചുകൊള്ളുന്നു... ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികളാരും അവരവരുടെ പ്രസ്തുത കോളേജുകളിൽ എത്തിചേരരുതെന്നു ഇതേതുടർന്ന് അറിയിച്ചുകൊള്ളുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K