24 June, 2025 04:28:54 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
ജൂണ്‍ 30ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ (എം.എഡ് പ്രോഗ്രാം ഡിസംബര്‍ 2024) അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച ഉത്തരവ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റുകള്‍ വാങ്ങാം.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി (സിഎസ്എസ്-2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ ഏഴിനു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്സി ഫുഡ് ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി (സിഎസ്എസ്-2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
...................
നാലാം സെമസ്റ്റര്‍ ബിവോക്ക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 27ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മോഡല്‍ 2 ബിഎ,ബിഎസ്സി, ബികോം വാര്‍ഷിക സ്കീം (1998-2008 അഡ്മിഷന് റഗുലര്‍) അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ജൂലൈ 21 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജൂലൈ 23 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 25 വരെയും അപേക്ഷ സ്വീകരിക്കും.