11 May, 2020 11:44:27 PM


രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന നൽകി പ്രധാനമന്ത്രി



ദില്ലി: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ന് ഒ​ടു​വി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഹാ​രാ​ഷ്ട്രാ, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ബി​ഹാ​ര്‍, ആ​സാം, തെ​ല​ങ്കാ​ന, പ​ശ്ചി​മ ബം​ഗാ​ള്‍, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.


ഇ​തോ​ടെ​യാ​ണ് മേ​യ് 17ന് ​ശേ​ഷ​വും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന സൂ​ച​ന പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കി​യ​ത്. ഘ​ട്ടം ഘ​ട്ട​മാ​യി ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ച്ച കോ​ൺ​ഫ​റ​ൻ​സ് രാ​ത്രി ഒ​മ്പ​ത് വ​രെ നീ​ണ്ടു. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന മെ​യ് 17ന് ​പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്



Share this News Now:
  • Google+
Like(s): 2.6K