15 June, 2021 08:20:54 AM


കണ്ടയ്നർ ലോറിക്കടിയിൽപെട്ട് യുവദമ്പതികൾക്കു ദാരുണാന്ത്യം



കൊടുങ്ങല്ലൂർ: കണ്ടയ്നർ ലോറിയും, സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.
കാര പുതിയ റോഡ് സ്വദേശി നെടുംപറമ്പിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ മൂത്തകുന്നം പാലത്തിലായിരുന്നു അപകടം.


വിദേശത്തായിരുന്ന മുഹമ്മദ് ഷാൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ക്വാറന്റയിൻ കാലാവധി കഴിഞ്ഞ് ഇന്നലെ ഭാര്യയെ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സാർത്ഥം കൊണ്ട് പോയി ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്നു. ഒരേ ദിശയിൽ പോവുകയായിരുന്ന കണ്ടയ്നർ ലോറിയെ മറികിടക്കുന്നതിനിടെ വാഹനം കണ്ടയ്നർ ലോറിക്കടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരണമടഞ്ഞു. കൊടുങ്ങല്ലൂർ പോലീസെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദ്യാർത്ഥികളായ അമൻഫർഹാൻ, നിയ ഫാത്തിമ എന്നിവർ മക്കളാണ്. സീനത്താണ് മുഹമ്മദ് ഷാന്റെ മാതാവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K