24 September, 2021 07:25:51 PM


ബൗദ്ധിക സ്വത്ത്: പുതിയ മാനദണ്ഡങ്ങൾ ആവശ്യം - ഡോ. വി.സി. വിവേകാനന്ദൻ



കൊച്ചി: കോവിഡ് മഹാമാരി സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ ബൗദ്ധിക സ്വത്തിന്‍റെ അംഗീകാരത്തിനും വിനിയോഗത്തിനും പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ബൗദ്ധിക സ്വത്തവകാശ വിദഗ്ദ്ധനും റായ്‌പൂറിലെ ഹിദായത്തുള്ള ദേശീയ നിയമ സർവ്വകലാശാല വൈസ് ചാൻസലറും ആയ പ്രൊഫ. ഡോ. വി.സി. വിവേകാനന്ദൻ അഭിപ്രായപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുൻപ് ബൗദ്ധിക സ്വത്തിനെ മനുഷ്യാവകാശവുമായി ബന്ധിപ്പിച്ചു നടത്തിയ ദോഹ പ്രഖ്യാപനം മാനുഷിക സമീപനത്തോട് കൂടിയുള്ള കോവിഡ്  വാക്‌സിൻ നയം രൂപപ്പെടുത്തുന്നതിൽ സഹായകരമായിട്ടുണ്ടെന്നു അദ്ദേഹം കൂട്ടി ചേർത്തു.

കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ ബൗദ്ധിക സ്വത്തിന്റെ വികസിക്കുന്ന മുഖം എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ  മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം. വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡൽഹി ദേശീയ നിയമ സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. അരുൾ ജോർജ് സ്കറിയ, നുവാൽസ് ബൗദ്ധിക സ്വത്തവകാശം ഡയറക്ടർ ഡോ. ആതിര പി. എസ്., വിദ്യാർത്ഥി പ്രധിനിധി മേഘ വിജയകുമാർ എന്നിവരും സംസാരിച്ചു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K