01 October, 2021 08:12:00 PM


നുവാൽസിൽ സമ്പൂർണ്ണ ഡിജി ലോക്കർ: പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യസർവ്വകലാശാല



കൊച്ചി: നുവാൽസ് തുടങ്ങിയ 2002 മുതൽ ഇന്ന് വരെയുള്ള എല്ലാ എൽ എൽ ബി , എൽ എൽ എം , പി എച് ഡി ബിരുദധാരികളുടെയും  സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ഐ ടി മിഷൻ , ദേശീയ ഇ ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത് . ഇതോടെ സമ്പൂർണ്ണ ഡിജിറ്റൽ ബിരുദ സർട്ടിഫിക്കറ്റ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമ സർവകലാശാല , കേരളത്തിലെ ആദ്യത്തെ സർവകലാശാല എന്നീ പദവികൾ നുവാൽസ് കരസ്ഥമാക്കി . നുവാൽസ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും അവരുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും . ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K