30 October, 2021 08:52:40 AM
ഒമാനില്‍ വാഹനാപകടം; തൃശൂർ സ്വദേശി യുവാവ് മരിച്ചു

തൃശൂർ : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂർ കാരമുക്ക് പുറത്തൂർ കിട്ടൻ ജോയ് തോമസിന്റെ മകൻ ലിജു ജോയ്(30) ആണ് മരിച്ചത്. അപകടത്തിൽ കാസർഗോഡ് സ്വദേശി രാകേഷ് തെക്കുംകരയ്ക്ക് പരിക്കേറ്റു. ഇയാളെ ആൽഖൂദ് ആംഡ് ഫോഴ്സസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് റൂസയിലിനടുത്ത് അൽഖൂദ് ആംഡ് ഫോഴ്സസ് ആശുപത്രിക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ഖുറം റോയൽ ഒമാൻ പോലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇന്നു രാവിലെ എംബാമിംഗ് നടപടികൾ നടത്തും. ഭാര്യ നിഷ മാത്യു മസ്കറ്റിലെ അൽറഫ ആശുപത്രി ജീവനക്കാരിയാണ്.
                    
                                
                                        



