02 November, 2021 05:30:35 PM


ഇന്ത്യയിലെ ഖനനനിയമ പരിഷ്കരണം: കൊച്ചി നുവാല്‍സില്‍ വെബിനാര്‍ നടത്തി



കൊച്ചി: ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ ഖനന നിയമങ്ങള്‍ എങ്ങനെ പരിഷ്കരിക്കണം എന്നതിനെ സംബന്ധിച്ചു കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ ദ്വിദിന ദേശീയ വെബിനാര്‍ നടത്തി. പരിസ്ഥിതി നിയമ വിദഗ്ധനും  ഗുജറാത്ത് ദേശീയ നിയമ സര്‍വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ ഡോ. എസ് ശാന്തകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ. സി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സര്‍വകലാശാല ജിയോളജി വകുപ്പ് മേധാവി  ഡോ. ഇ. ഷാജി, പ്രൊഫ.  ഡോ മിനി എസ്., ഡോ. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സമ്മേളനങ്ങള്‍ക്ക് ഹൈക്കോടതി അഭിഭാഷകന്‍ പി.ബി. സഹസ്രനാമന്‍, നുവാല്‍സ് അഡ്ജന്‍റ്  പ്രൊഫസ്സര്‍ ഡോ. എം. സി. വല്‍സന്‍, വെസ്റ്റ് ബംഗാള്‍ ദേശീയ നിയമ സര്‍വകലാശാല അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ. എം. പി. ചെങ്കപ്പ, അഡ്വ. അനുഭവ് സിന്‍ഹ, നുവാല്‍സ്  പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. വിപിന്‍ ദാസ്, വിഷ്ണു ഹരികുമാര്‍  എന്നിവര്‍ നേതൃത്വം നൽകി . സമ്മേളനത്തില്‍ ഇരുപത്തഞ്ചില്‍ പരം  പ്രബന്ധങ്ങളും അവതരിക്കപ്പെട്ടു 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K