06 November, 2021 09:05:08 AM


ആറ് വര്‍ഷം മുന്‍പ് തൃശൂരിൽ നിന്നും കടത്തിക്കൊണ്ടുപോയ കാര്‍ ചങ്ങനാശേരിയില്‍



തൃശൂര്‍: ആറ് വര്‍ഷം മുന്‍പ് കടത്തിക്കൊണ്ടുപോയ കാര്‍ ചങ്ങനാശേരിയില്‍ കണ്ടെത്തി. കോടന്നൂര്‍ പള്ളിപ്പുറത്തു നിന്നാണ് ആറ് വര്‍ഷം മുന്‍പ് കാര്‍ കടത്തിക്കൊണ്ടു പോയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയുടെ കാറാണ്, ഭര്‍ത്താവിന്റെ കൂട്ടുകാര്‍ എന്ന വ്യാജേന എത്തിയ രണ്ട് പേര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് കൊണ്ടുപോയത്. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഈ വാഹനം അമിത വേഗത്തില്‍ ഓടിച്ചത് മോട്ടര്‍ വാഹന വകുപ്പ് കൊട്ടാരക്കരയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിഴ ഒടുക്കാന്‍ പരാതിക്കാരിക്കു നോട്ടീസ് നല്‍കിയതു കേസില്‍ വഴിത്തിരിവായി. കാറിന്റെ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കമ്ബനിയുമായി ബന്ധപ്പെട്ട്, സിഐ ടിവി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്‍ഷുറന്‍സ് ഏജന്റിനെ മനസ്സിലാക്കി.

ഇദ്ദേഹത്തെ ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ ഏല്‍പിച്ച വിദേശത്തുള്ള വ്യക്തിയുടെ നാട്ടിലെ വീട്ടില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. വാഹനം എങ്ങനെ വിദേശത്തുള്ള വ്യക്തിയുടെ കൈവശം എത്തി എന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K