09 November, 2021 09:28:01 PM


വിദ്യാഭ്യാസ അവകാശ നിയമം 2009: ഗവേഷണ റിപ്പോര്‍ട്ട് സർക്കാരിന് കൈമാറി



കൊച്ചി: നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) കൊച്ചിയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും  (എസ്. സി. ഇ. ആര്‍. ടി) സംയുക്തമായി "വിദ്യാഭ്യാസ അവകാശ നിയമം 2009 : കേരളത്തിലെ നിലവിലെ അവസ്ഥ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ  ഗവേഷണ പഠന റിപ്പോർട്ട്  സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് നുവാൽസ്  വൈസ് ചാൻസിലർ  ഡോ.കെ. സി.സണ്ണിയും മലയാളം പതിപ്പ് എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജെ. പ്രസാദും  പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക്  എസ്. സി. ഇ. ആര്‍. ടി യിൽ  നടന്ന ചടങ്ങിൽ  കൈമാറി .

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍, നുവാൽസ് വി സി ഡോ കെ സി സണ്ണി മുഖ്യാഥിതിയായിരുന്നു. എസ്. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്., എസ്. എസ്. കെ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. എ. പി. കുട്ടികൃഷ്ണന്‍, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം. എ. ലാല്‍,  എസ്. ഐ. ഇ. റ്റി. ഡയറക്ടര്‍ ബി. അബുരാജ്, സ്കോള്‍ കേരള ഡയറക്ടര്‍ ഡോ. പി. പ്രമോദ്, എസ്. സി. ഇ. ആര്‍. ടി കരിക്കുലം മേധാവി ചിത്ര മാധവന്‍ എന്നിവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K